Skip to main content

ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടത്തി

 

ജീവിതശൈലീരോഗ നിയന്ത്രണ ബോധവത്ക്കരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ കോഴഞ്ചേരി വൈഎംസിഎ ഇന്‍ഡോര്‍ കോര്‍ട്ടില്‍ ജില്ലാതല ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടത്തി. സംസ്ഥാന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജി ജേക്കബ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. കുന്നന്താനം ബ്ലോക്ക് ടീം ഒന്നാം സ്ഥാനവും ഏനാദിമംഗലം ബ്ലോക്ക് ടീം രണ്ടാം സ്ഥാനവും നേടി. വിജയികള്‍ക്ക് ട്രോഫിയും കാഷ്‌പ്രൈസും നല്‍കി. 

കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന്‍ അധ്യക്ഷത വഹിച്ച സമ്മാനദാന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജോര്‍ജ്മാമ്മന്‍ കൊണ്ടൂര്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി.സത്യന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെറി സാം, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.എന്‍.പത്മകുമാരി, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍മാരായ റ്റി.കെ.അശോക് കുമാര്‍, എ.സുനില്‍കുമാര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം.ആര്‍.അനില്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.                                               (പിഎന്‍പി 313/19)

date