Skip to main content

ഹോപ് പദ്ധതി: പരിശീലനം നല്‍കി

 

ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ വനിതാ ശിശു വികസന, തദ്ദേശഭരണ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ പ്രളയദുരന്തത്തെ അതിജീവിച്ച കുട്ടികളുടെ വൈകാരിക-പഠന സംരക്ഷണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ഹോപ് പദ്ധതിയുടെ കീഴില്‍ പരിശീലനം നല്‍കി. പരിശീലന പരിപാടി അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പി ആര്‍.പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മൈലപ്ര സാംസ് ഗാര്‍ഡനില്‍ നടന്ന പരിശീലന പരിപാടിയില്‍ ജില്ലയിലെ ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ എ.ഒ.അബീന്‍ അധ്യക്ഷത വഹിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം വത്സമ്മ മാത്യു, ഒആര്‍സി പ്രോജക്ട് അസിസ്റ്റന്റ് നീതു പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.                                                               (പിഎന്‍പി 313/19)

date