എറണാകുളം ജില്ലാ അറിയിപ്പുകൾ
1. കണ്‍സീലിയേഷന്‍ ഓഫീസര്‍; അപേക്ഷ ക്ഷണിച്ചു
കൊച്ചി: മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും നിയമം 2007 അനുസരിച്ച് മൂവാറ്റുപുഴ റവന്യൂ ഡിവിഷണല്‍ ഓഫീസറുടെ കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെ കണ്‍സീലിയേഷന്‍ പാനലിലേക്ക് കണ്‍സീലിയേഷന്‍ ഓഫീസര്‍മാരെ നിയമിക്കുന്നതിന് നിയമ പരിജ്ഞാനമുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എം.എസ്.ഡബ്ലിയു/എം.എ സൈക്കോളജി യോഗ്യതയുളളവര്‍ക്കും കൗണ്‍സിലിംഗില്‍ 15 വര്‍ഷത്തിനുമേല്‍ മുന്‍പരിചയം ഉളളവര്‍ക്കും മുന്‍ഗണന. തീര്‍പ്പാക്കുന്ന ഓരോ കേസിനും 1000 രൂപ നിരക്കില്‍ പാനലിന് പ്രതിഫലം ലഭിക്കും. ഒരോ കേസിനും 1000 രൂപ നിരക്കില്‍ പാനലിന് പ്രതിഫലം ലഭിക്കും. ഒരേ കേസിന് ഒന്നില്‍ കൂടുതല്‍ തവണ കണ്‍സീലിയേഷന്‍ നടത്തിയാലും മേല്‍ പറഞ്ഞ തുക മാത്രമേ പ്രതിഫലമായി ലഭിക്കുകയുളളൂ. താത്പര്യമുളളവര്‍ യോഗ്യതയും മുന്‍പരിചയവും തെളിയിക്കുന്ന രേഖകള്‍ സഹിതം ഫെബ്രുവരി അഞ്ചിന് രാവിലെ 11-ന് മൂവാറ്റുപുഴ റവന്യൂ ഡിവിഷല്‍ ഓഫീസറുടെ കാര്യാലയത്തില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
2. ക്വട്ടേഷന്‍ ക്ഷണിച്ചു
കൊച്ചി: ഒരു വര്‍ഷത്തേക്ക് പാര്‍ക്കിംഗ് ഗ്രൗണ്ട് കൊച്ചിന്‍ ക്ലിബിനു എതിര്‍വശത്തുളള സെന്റ് ഫ്രാന്‍സിസ് പളളിക്കു സമീപം പാര്‍ക്കിംഗ് ഗ്രൗണ്ട് ആരംഭിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഫെബ്രുവരി നാലിന് രാവിലെ 11.30 വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9447758700.
3. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം
കൊച്ചി: പട്ടികജാതി/പട്ടികവര്‍ഗ എഡ്യൂക്കേഷണല്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ വിവിധ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2019-20 അദ്ധ്യയന വര്‍ഷത്തില്‍ അഞ്ച്, ആറ് ക്ലാസുകളില്‍ പ്രവേശനം നേടുന്നതിനുളള മത്സര പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.
ജില്ലയില്‍ സ്ഥിരതാമസക്കാരും, പഠനത്തില്‍ സമര്‍ത്ഥരുമായ പട്ടികജാതി/പട്ടികവര്‍ഗ/മറ്റു സമുദായങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് രക്ഷിതാക്കള്‍ മുഖേന അപേക്ഷ നല്‍കാം. ആറാം ക്ലാസിലേക്കുളള പ്രവേശനത്തിന് പട്ടികവര്‍ഗക്കാര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും.
അപേക്ഷ ഫോറങ്ങള്‍ ആലുവ, ഇടമലയാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകള്‍, പട്ടികവര്‍ഗ വികസന വകുപ്പിന്റെ പ്രീമെട്രിക് ഹോസ്റ്റലുകള്‍, പട്ടികവര്‍ഗ പ്രമോട്ടര്‍മാര്‍ എന്നിവരില്‍ നിന്നോ, മൂവാറ്റുപുഴ ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസ്, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ നിന്നോ സൗജന്യമായി ലഭിക്കും. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ജനനതീയതി, പഠിക്കുന്ന ക്ലാസ്, സ്‌കൂള്‍ എന്നിവ തെളിവിക്കുന്നതിനുളള സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപത്രം, ജാതി/വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ ഉളളടക്കം ചെയ്യണം.
പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ 2018-19 വര്‍ഷം നാല്, അഞ്ച് ക്ലാസുകളില്‍ പഠിക്കുന്നവരായിരിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ ഫെബ്രുവരി 10-ന് മുമ്പായി ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍, മിനി സിവില്‍ സ്റ്റേഷന്‍, മുടവൂര്‍.പി.ഒ, മൂവാറ്റുപുഴ/ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, കാക്കനാട്, എറണാകുളം/ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ആലുവ/ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ഇടമലയാര്‍ എന്നീ ഓഫീസുകളില്‍ നേരിട്ടോ, തപാല്‍ മുഖേനയോ ലഭിക്കണം. പൂര്‍ണതയില്ലാത്തതും ആവശ്യമായ രേഖകള്‍ ഉള്‍ക്കൊളളിക്കാത്തതും, സമയപരിധി കഴിഞ്ഞ് ലഭിക്കുന്നതുമായ അപേക്ഷകള്‍ നിരസിക്കും.
4. എസ്.സി.വി.റ്റി ട്രേഡ് ടെസ്റ്റ്; അപേക്ഷ ക്ഷണിച്ചു
കൊച്ചി: എസ്.സി.വി.റ്റി ട്രേഡ് ടെസ്റ്റ് 2019 സപ്ലിമെന്ററി ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്ററുകളിലേക്കുളള അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31 വൈകിട്ട് നാലു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2700142, www.det.kerala.gov.in
5. റേഷന്‍കടകളില്‍ പരിശോധന നടത്തി
കൊച്ചി: ജില്ലയിലെ റേഷന്‍കടകളില്‍ പരിശോധന കാര്യക്ഷമമാക്കി. കഴിഞ്ഞ ആഴ്ചയില്‍ ആലുവ, കണയന്നൂര്‍ താലൂക്കുകളില്‍ മാത്രം ജില്ലാ സപ്ലൈ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം 60 റേഷന്‍ കടകളില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ പരിശോധന നടത്തി. നിര്‍ദ്ദിഷ്ട സമയങ്ങളില്‍ റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാത്തതിനാല്‍ 25 റേഷന്‍ വ്യാപാരികള്‍ക്കും സ്റ്റോക്കില്‍ കണ്ട വ്യത്യാസത്തെ തുടര്‍ന്ന് 11 വ്യാപാരികള്‍ക്കും കുറ്റപത്രം നല്‍കി. വരും ദിവസങ്ങളില്‍ ജില്ലയിലെ എല്ലാ താലൂക്കുകളിലും പരിശോധന വ്യാപകമാക്കുന്നതാണ്. റേഷന്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ ബില്ലുകള്‍ ചോദിച്ചു വാങ്ങാന്‍ പ്രതേ്യകം ശ്രദ്ധിക്കേണ്ടതാണ്.
6. ഗതാഗത നിയന്ത്രണം
കൊച്ചി: ബഹുമാനപ്പെട്ട ഇന്ത്യന്‍ പ്രധാനമന്തിയുടെ 27.01.19 തീയതിയിലെ കൊച്ചി സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചി സിറ്റി ട്രാഫിക്ക് ഈസ്റ്റ് സബ്ബ് ഡിവിഷന്‍ പരിധിയില്‍ അന്നേ ദിവസം താഴെപ്പറയുന്ന പ്രകാരമുളള ഗതാഗത നിയന്തണങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.
കാക്കനാട് സിഗ്നല്‍ ജംഗ്ഷന്‍ ഭാഗത്ത് നിന്നും ഇരുമ്പനം, ത്യപ്പൂണിത്തുറ
ഭാഗത്തേക്ക് പോകുന്ന സീപോര്‍ട്ട് എയര്‍പ്പോര്‍ട്ട് റോഡില്‍ ഗതാഗത നിയന്ത്രണമുളളതിനാല്‍ കളമശ്ശേരി, കാക്കനാട് എന്നീ ഭാഗങ്ങളില്‍ നിന്നും സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് വഴി ത്യപ്പൂണിത്തുറ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കാക്കനാട് സിഗ്നല്‍ ജംഗ്ഷനില്‍ നിന്നും പാലാരിവട്ടം ബൈപ്പാസില്‍ എത്തിയാത്ര തുടരേണ്ടതാണ്.
കാക്കനാട് പാര്‍ക്ക് റെസിഡന്‍സി ഹോട്ടലിന് മുന്നിലുളള റോഡിലുടെ യാത്ര ചെയ്യുവാന്‍ ഉദ്ദ്യേശിക്കുന്നവര്‍ കാക്കനാട് സിഗ്നല്‍ ജംഗ്ഷനില്‍ നിന്നും പാലാരിവട്ടം ബൈപ്പാസില്‍ എത്തി യാത്ര തുടരേണ്ടതാണ്.
കരിമുകള്‍ ജംഗ്ഷനില്‍ നിന്നും അമ്പലമുകള്‍ ഭാഗത്തേയ്ക്ക് ഗതാഗത നിയന്ത്രണമുളളതിനാല്‍ ആലുവ, പെരുമ്പാവൂര്‍, വണ്ടര്‍ലാ, പളളിക്കര ഭാഗത്ത് നിന്ന്
വരുന്ന വാഹനങ്ങള്‍ കരിമുകള്‍ ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പീച്ചിങ്ങച്ചിറ ജംഗ്ഷനില്‍ എത്തി അവിടെ നിന്നും പുത്തന്‍കുരിശ് വഴി തിരുവാങ്കുളത്തെത്തി യാത്ര തുടരേണ്ടതാണ്.
പുത്തന്‍കുരിശ് ജംഗ്ഷനില്‍ നിന്നും പീച്ചിങ്ങച്ചിറ, കരിമുകള്‍ ഭാഗത്തേക്ക്‌വാഹന ഗതാഗതം അനുവദിക്കുന്നതല്ല.
ഹില്‍പാലസിന് മുന്നില്‍ നിന്നും അമ്പലമുകള്‍ ഭാഗത്തേക്ക് വാഹന ഗതാഗതം അനുവദിക്കുന്നതല്ല.
കരിങ്ങാച്ചിറ ജംഗ്ഷനില്‍ നിന്നും ഇരുമ്പനം ജംഗ്ഷന്‍ ഭാഗത്തേക്ക് വാഹന
ഗതാഗതം അനുവദിക്കുന്നതല്ല.
എരൂര്‍ ഭാഗത്ത് നിന്നും ഇരുമ്പനം ഭാഗത്തേക്ക് വാഹന ഗതാഗതം അനുവദിക്കുന്നതല്ല. എരൂര്‍ ഭാഗത്ത് നിന്ന് എസ്.എന്‍. ജംഗ്ഷനിലേക്ക് വരുന്നവര്‍ എസ്.എന്‍. ജംഗ്ഷനില്‍ നിന്നും നേരെ കിഴക്കേകോട്ട ജംഗ്ഷനില്‍ എത്തി യാത്ര തുടരേണ്ടതാണ്.
- Log in to post comments