Skip to main content

സ്വയംതൊഴില്‍ ബോധവത്ക്കരണ ശില്പശാല

 

തിരുവല്ല ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ 31ന് സ്വയംതൊഴില്‍ ബോധവത്ക്കരണ ശില്പശാല നടത്തും. തിരുവല്ല ഗവണ്‍മെന്റ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ രാവിലെ 9.30ന് നഗരസഭാധ്യക്ഷന്‍ ചെറിയാന്‍ പോളിച്ചിറയ്ക്കല്‍ ശില്പശാല ഉദ്ഘാടനം ചെയ്യും. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ.നാസര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കോയിപ്രം ബ്ലോക്ക് ഫിനാന്‍ഷ്യല്‍ ലിറ്ററസി കൗണ്‍സിലര്‍ അലക്‌സാണ്ടര്‍ കോശി, എംപ്ലോയ്‌മെന്റ് ഓഫീസര്‍ സി.ഖദീജ ബീവി, കുടുംബശ്രീ സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സണ്‍ ഒ.എ.ശാരിക എന്നിവര്‍ ക്ലാസ് നയിക്കും. സര്‍ക്കാര്‍ സഹായത്തോടു കൂടി സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ താത്പര്യമുള്ളവര്‍ക്ക് ശില്പശാലയില്‍ പങ്കെടുക്കാമെന്ന് എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.                            (പിഎന്‍പി 324/19)

date