ചൈൽഡ് വെൽഫയർ കമ്മിറ്റി ജില്ലാ ചെയർപേഴ്സൺ, അംഗം ഒഴിവുകൾ
വനിതാ ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ജില്ലാ ഘടകങ്ങളായ പതിനാല് ചൈൽഡ് വെൽഫെയർ കമ്മിറ്റികളിലേയ്ക്കും ചെയർപേഴ്സൺ, മെമ്പർ എന്നിവരെ തിരഞ്ഞടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓരോ ജില്ലയിലും ചെയർപേഴ്സന്റെ ഒരൊഴിവും, മെമ്പർമാരുടെ നാല് ഒഴിവുകളുമാണുള്ളത്. പതിനാല് ജില്ലകളിലെയും ജുവനൈൽ ജസ്റ്റിസ് ബോർഡുകളിൽ സോഷ്യൽ വർക്കർ മെമ്പർമാരുടെ രണ്ട് ഒഴിവുകളുമുണ്ട്. വിജ്ഞാപനങ്ങൾ ഗസറ്റിലും വനിതാ ശിശു വികസന വകുപ്പിന്റെയും (www.wcd.kerala.gov.in) സാമൂഹികനീതി വകുപ്പിന്റെയും (www.swd.kerala.gov.in) വെബ്സൈറ്റുകളിവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിശ്ചിത ഫോറത്തിലുള്ള അപേക്ഷകൾ ഫെബ്രുവരി എട്ടിന് വൈകിട്ട് അഞ്ചിന് മുമ്പ് 'വനിതാ ശിശു വികസന ഡയറക്ടർ, സംയോജിത ശിശു സംരക്ഷണ പദ്ധതി(ഐ.സി.പി.എസ്), ജയിൽ കഫറ്റേരിയയ്ക്കെതിർവശം, പൂജപ്പുര, തിരുവനന്തപുരം, പിൻ-695012'' എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.
- Log in to post comments