എറണാകുളം ജില്ലാ അറിയിപ്പുകൾ
1. ലൈഫ് ജാക്കറ്റ് വിതരണം: മത്സ്യത്തൊഴിലാളികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
കൊച്ചി: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ഗുണഭോക്തൃ വിഹിതമായി 250 രൂപ നിശ്ചയിച്ച് ലൈഫ് ജാക്കറ്റുകള്‍ വിതരണം ചെയ്യുന്നു. ഓരോ പരമ്പരാഗത മത്സ്യബന്ധന യാനത്തിനും അതിലെ തൊഴിലാളികളുടെ എണ്ണം അനുസരിച്ചാണ് (പരമാവധി 5 എണ്ണം) ലൈഫ് ജാക്കറ്റുകള്‍ അനുവദിക്കുന്നത്. രജിസ്ട്രേഷനും ലൈസന്‍സും ഉളള പരമ്പരാഗത മത്സ്യബന്ധന യാനങ്ങളുടെ ഉടമകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.
മത്സ്യത്തൊഴിലാളികള്‍ക്ക് കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം ഉണ്ടായിരിക്കണം. അപേക്ഷാ ഫോറം ഫിഷറീസ് വകുപ്പ് ജില്ലാ ഓഫീസുകള്‍, ഫിഷറീസ് സ്റ്റേഷനുകള്‍, മത്സ്യഭവനുകള്‍ എന്നിവടങ്ങളില്‍ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ഫെബ്രുവരി എട്ടിന് വൈകുന്നേരം 5 മണി വരെ അതത് ഓഫീസുകളില്‍ സ്വീകരിക്കുന്നതാണ്.
2. ജനകീയ മത്സ്യകൃഷി പദ്ധതി 2019-20 അപേക്ഷ ക്ഷണിച്ചു
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് വഴി നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതി 2019-20 പ്രവര്‍ത്തനങ്ങള്‍ക്കായി എറണാകുളം ജില്ലയിലെ മത്സ്യകര്ഷകരില് നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ശുദ്ധജല കാര്‍പ്പ് മത്സ്യകൃഷി, ആസാംവാള കൃഷി, ഗിഫ്റ്റ് മത്സ്യകൃഷി, ഓരുജല ചെമ്മീന്‍ കൃഷി, ഓരുജല സമ്മിശ്രമത്സ്യകൃഷി, റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം, കൂട് മത്സ്യകൃഷി, ഞണ്ട് കൃഷി എന്നിവയാണ് ഘടക പദ്ധതികള്‍. അപേക്ഷ ഫോറം പഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തിക്കുന്ന അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരില്‍ നിന്നും ലഭിക്കും. അപേക്ഷ ഫോറം അതാത് പഞ്ചായത്തുകളിലെ അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരുടെ പക്കല്‍ ആവശ്യമായ രേഖകള്‍ സഹിതം ഫെബ്രുവരി 5 ന് വൈകീട്ട് 5 ന് മുന്‍പായി സമര്‍പ്പിക്കണം.
3. കുസാറ്റില്‍ ഇന്‍ഡസ്ട്രിയല്‍ ഓട്ടൊമേഷന് പരിശീലന കോഴ്സ്
കൊച്ചി : കൊച്ചി സര്‍വ്വകലാശാലയിലെ സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗ് മെക്കാനിക്കല്‍ വിഭാഗം നടത്തുന്ന 'ഇന്‍ഡസ്ട്രിയല്‍ ഓട്ടൊമേഷന് ആന്റ് മെഷര്മെന്റ്സ്' ഹ്രസ്വകാല കോഴ്സ് ഫെബ്രുവരി 11ന് ആരംഭിക്കും. െ്രെഡവുകള്‍, വാല്‍വുകള്‍, വിവിധയിനം കണ്ട്രോളുകള് എന്നിവയെക്കുറിച്ച് വിശദമായ പഠനാവസരവും സര്‍ഫസ് റഫ്നെസ്സ് ടെസ്റ്റര്‍, പ്രൊഫൈല്‍ പ്രൊജക്ടര്‍, സ്ട്രെയിന്‍ മെഷര്‍മെന്റ്, വൈബ്രേഷന്‍ അനാലിസിസ് സോഫ്റ്റ്വെയര് എന്നിവയില്‍ പ്രവൃത്തി പരിചയവും കോഴ്സില്‍ ഉള്‍പ്പെടുന്നു. 4 ആഴ്ച ദൈര്‍ഘ്യമുള്ള പരിശീലനത്തിന് മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ ഇന്‍സ്ട്രുമെന്റേഷന്‍ അനുബന്ധ ബ്രാഞ്ചുകളില്‍ ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളവര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. ഫീസ് ജി.എസ്.ടി ഉള്‍പ്പെടെ 11800/ രൂപ. വിശദ വിവരങ്ങള്‍ക്ക് : കോഴ്സ് കോഓര്‍ഡിനേറ്റര്‍. ഫോണ്‍: 9496215993, ഇമെയില്‍: bijuncusat@gmail.com, വെബ്സൈറ്റ്: www.cuast.ac.in
4. കുസാറ്റില്‍ അദ്ധ്യാപകര്‍ക്ക് ശില്പശാല
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സെന്റര്‍ ഫോര്‍ ബജറ്റ് സ്റ്റഡീസ് ഹയര്‍ സെക്കന്ററി സാമ്പത്തിക ശാസ്ത്ര അദ്ധ്യാപകര്‍ക്ക് വേണ്ടി പത്തു ദിവസത്തെ ശില്പശാല സംഘടിപ്പിക്കുന്നു. ഡയറക്ടറേറ്റ് ഓഫ് ഹയര്‍ സെക്കന്ററി എജുക്കേഷന്‍ സ്പോണ്സര് ചെയ്യുന്ന ശില്പശാല ജനുവരി 30 മുതല്‍ ഫെബ്രുവരി 8 വരെ കുസാറ്റ് ഹിന്ദി വകുപ്പ് ഓഡിറ്റോറിയത്തില്‍ നടക്കും. ശില്പശാല ജനുവരി 30 ന് രാവിലെ 10 മണിയ്ക്ക് കൊച്ചി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ആര്. ശശിധരന് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സെന്റര്‍ ഫോര്‍ ബജറ്റ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ. എം. കെ. സുകുമാരന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും. സാമ്പത്തിക ശാസ്ത്രത്തിലെ നൂതന സങ്കേതങ്ങളെക്കുറിച്ച് അദ്ധ്യാപകരില്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് ശില്പശാലയുടെ ലക്ഷ്യം. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 40 തോളം പേര് പങ്കെടുക്കുന്ന ശില്പശാലയില് ഡോ. എം. കെ. സുകുമാരന്‍ നായര്‍, ഡോ. എസ്. ഹരികുമാര്‍, ഡോ. നിര്‍മല പദ്മനാഭന്, ഡോ. പി.കെ. സന്തോഷ് കുമാര്‍, ഡോ. മാര്‍'ിന് പാട്രിക്, ഡോ. കെ.ആര്. നിഷ, ഡോ. എസ്. മുരളീധരന്, ഡോ. വിശാഖ വര്‍മ്മ എന്നിവര്‍ ക്ലാസുകള്‍ നയിക്കും.
5. വെളളക്കര കുടിശിക അടയ്ക്കാത്താവരുടെ കണക്ഷന് വിഛേദിക്കും
കൊച്ചി: ജല അതോറിറ്റി വാട്ടല്‍ സപ്ലൈ സബ് ഡിവിഷന് തൃപ്പൂണിത്തുറയുടെ പരിധിയില്‍ വരുന്ന തൃപ്പൂണിത്തുറ, മരട് മുനിസിപ്പാലിറ്റികളിലെയും കുമ്പളം, ഉദയംപേരൂര്‍, ചോറ്റാനിക്കര എന്നീ പഞ്ചായത്തുകളിലെയും വെളളക്കര കുടിശിക അടയ്ക്കാത്തവരുടെ വാട്ടര്‍ കണക്ഷന് വിഛേദിച്ച് ജപ്തി നടത്തുവാന്‍ ആരംഭിച്ചു. ഇനിയും കുടിശിക അടയ്ക്കാത്തവര്‍ എത്രയും വേഗം കുടിശിക അടച്ച് തീര്‍ത്ത് ജപ്തി നടപടികളില്‍ നിന്നും ഒഴിവാകണമെന്ന് അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
6. ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ്: ലാപ്പ്ടോപ്പ് വിതരണം ചെയ്തു
കൊച്ചി: കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് രജിസ്ട്രേഡ് തൊഴിലാളികളുടെ മക്കളില്‍ എം.ബി.ബി.എസ്., ബി.ഡി.എസ്., എന്‍ജിനീയറിംഗ് എന്നീ കോഴ്സുകളില്‍ 2018 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി സര്‍ക്കാര്‍ കോളേജുകളില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ചെയര്മാന് കാട്ടാക്കട ശശി ജനുവരി 28-ന് പെരുമ്പാവൂരില്‍ വെച്ച് നടന്ന ചടങ്ങില്‍ ലാപ്പ്ടോപ്പ് വിതരണം ചെയ്തു. മരണപ്പെട്ട തൊഴിലാളികളുടെ കുടുംബത്തിലേയ്ക്ക് നല്കപ്പെടുന്ന ആശ്വാസ ധനസഹായങ്ങളും, കൂടാതെ ജോലിയ്ക്കിടയില്‍ മരണപ്പെട്ട 18-ാംപൂളിലെ തൊഴിലാളിയായിരുന്ന ശ്രീ.കെ.എ.യൂസഫിന്റെ കുടുംബത്തിന് 608641/രൂപയും, ഡെത്ത് എക്സ്ഗ്രേഷ്യയിനത്തില് 50,000/രൂപയും നല്കി. സംസ്ഥാന ബോര്‍ഡ് അംഗങ്ങള്‍, ജില്ലാ സമിതി, ഉപസമിതി അംഗങ്ങള്‍, പൂള് ലീഡര്‍മാര്‍, തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments