Skip to main content

ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

 

സംസ്ഥാന സര്‍ക്കാരിന്റെ വിമുക്തി പദ്ധതിയുടെ ഭാഗമായി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ചേലിയയില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുമുള്ളി കരുണാകരന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.   വിവിധ വിദ്യാലയങ്ങളില്‍ നിന്ന് വന്ന 300 ഓളം എന്‍എസ്എസ് വളണ്ടിയര്‍മാരുടെ വിളംബര ഘോഷയാത്രയും ചേലിയ അങ്ങാടിക്കു സമീപം ചേര്‍ന്ന ബഹുജന കണ്‍വന്‍ഷനും പരിപാടിയെ ശ്രദ്ധേയമാക്കി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഗീതാനന്ദന്‍ മാസ്റ്റര്‍ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ശശിധരന്‍, ബാലകൃഷ്ണന്‍.പി, പ്രിയ.ഒ, സുജല കുമാരി, ഉണ്ണി .വി.ടി, ഇ.കെ. ഉണ്ണിക്കൃഷ്ന്‍, അനില്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കെ.സി കരുണാകരന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസും ബാലുശ്ശേരി മനോരജ്ഞന്‍ ആര്‍ട്സിന്റെ വഞ്ചി വില്ല് കലാമേളയും അവതരിപ്പിച്ചു.

date