Post Category
കയര്‍ ഭൂവസ്ത്രം വിരിക്കുന്നത് ആരംഭിച്ചു
തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായുള്ള ഉള്ളിയേരി പെരിങ്ങിണി താഴെ കനാല്‍ പാര്‍ശ്വഭിത്തിയില്‍ ഭൂവസ്ത്രം വിരിക്കുന്നത് തുടങ്ങി. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജു ചെറുക്കാവില്‍ നിര്‍വ്വഹിച്ചു. മണ്ണ് ജലസംരക്ഷണത്തിന്റെയും കയര്‍ മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന്റെയും ഭാഗമായാണ് രണ്ടായിരത്തി അഞ്ഞൂറ് സ്‌ക്വര്‍ മീറ്ററില്‍ ഭൂവസ്ത്രം വിരിക്കുന്നത്. ചടങ്ങില്‍ പി. ഷാജി അധ്യക്ഷത വഹിച്ചു. ബിന്ദു കളരിയുള്ളതില്‍, ശിഖ ഓവര്‍സിയര്‍, ടി ഉണ്ണി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ രാധാകൃഷ്ണന്‍ കുറുങ്ങോട്ട് സ്വാഗതവും ശോഭന നന്ദിയും പറഞ്ഞു.
date
- Log in to post comments