ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ജില്ലാ ചെയര്‍പേഴ്സണ്‍, അംഗം ഒഴിവുകള്‍
വനിതാ ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ജില്ലാ ഘടകങ്ങളായ പതിനാല് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളിലേയ്ക്കും ചെയര്‍പേഴ്സണ്‍, മെമ്പര്‍ എന്നിവരെ തിരഞ്ഞടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓരോ ജില്ലയിലും ചെയര്‍പേഴ്സന്റെ ഒരൊഴിവും, മെമ്പര്‍മാരുടെ നാല് ഒഴിവുകളുമാണുള്ളത്. പതിനാല് ജില്ലകളിലെയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകളില്‍ സോഷ്യല്‍ വര്‍ക്കര്‍ മെമ്പര്‍മാരുടെ രണ്ട് ഒഴിവുകളുമുണ്ട്. വിജ്ഞാപനങ്ങള്‍ ഗസറ്റിലും വനിതാ ശിശു വികസന വകുപ്പിന്റെയും (ംംം.ംരറ.സലൃമഹമ.ഴീ്.ശി) സാമൂഹികനീതി വകുപ്പിന്റെയും (ംംം.ംെറ.സലൃമഹമ.ഴീ്.ശി) വെബ്സൈറ്റുകളിവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ഫെബ്രുവരി എട്ടിന് വൈകിട്ട് അഞ്ചിന് മുമ്പ് വനിതാ ശിശു വികസന ഡയറക്ടര്‍, സംയോജിത ശിശു സംരക്ഷണ പദ്ധതി (ഐ.സി.പി.എസ്), പൂജപ്പുര, തിരുവനന്തപുരം, പിന്-695012 എന്ന വിലാസത്തില്‍ ലഭിക്കണം.
- Log in to post comments