Post Category
ഹരിതായനം ജില്ലാതലപരിപാടിക്ക് തുടക്കമായി
ഹരിത കേരളം മിഷന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ സംഘടിപ്പിച്ച ഹരിതായനം പരിപാടി ശ്രദ്ധേയമായി. ഇതിന്റെ ജില്ലാതല ഉദ്‌ഘാടനം നഗരസഭ ചെയര്‍മാന്‍ കെ ആര്‍ ജൈത്രന്‍ നിര്‍വ്വഹിച്ചു. മിഷന്‍ പ്രവര്‍ത്തനങ്ങളേയും സന്ദേശങ്ങളേയും പ്രചരിപ്പിക്കുന്നതിന് ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഹരിതായനത്തിന്റെ ഭാഗമായി വീഡിയോ പ്രദര്‍ശനവും നടത്തി. രണ്ട് മണിക്കൂര്‍ നീണ്ടു നിന്ന പ്രദര്‍ശനത്തില്‍ ഹരിത കേരളം പദ്ധതിയില്‍ നടപ്പിലാക്കിയ വിവിധ പ്രവര്‍ത്തനങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. സി കെ രാമനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ കെ എസ് കൈസാബ്, പി എന്‍ രാമദാസ്, ലത ഉണ്ണികൃഷ്‌ണന്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ ജയകുമാര്‍, സിബിന്‍ പോള്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments