Skip to main content

മെഗാ തൊഴില്‍ മേള ജനുവരി രണ്ടിന് താനാളൂരില്‍

ഭിന്നശേഷി വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി തിരൂര്‍ ജില്ലാ ആശുപത്രി പി.എം.ആര്‍ വിഭാഗത്തിന് കീഴിലുള്ള വരം കുട്ടായ്മയും താനാളൂര്‍ ഗ്രാമപഞ്ചായത്ത് ക്ലബ്ബ് കോര്‍ഡിനേഷന്‍ കമ്മിറ്റിയും ജി- ടെക് കമ്പ്യുട്ടര്‍ എഡ്യുക്കേഷനും സംയുക്തമായി ഫെബ്രുവരി രണ്ടിന് താനാളൂരില്‍ മെഗാ തൊഴില്‍ മേള നടത്തും. തൊഴില്‍ മേളയുടെ ഉദ്ഘാടനം രാവിലെ ഒന്‍പതിന് വി.അബ്ദുറഹിമാന്‍ എം.എല്‍.എ നിര്‍വഹിക്കും. താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.എ റസാഖ് അതിഥിയാകും.
എസ്.എസ്.എല്‍.സി മുതല്‍ ഏത് യോഗ്യതയുള്ളവര്‍ക്കും തൊഴില്‍ നേടാനുള്ള അവസരം മേളയിലുണ്ടാകും. രജിസ്‌ട്രേഷന്‍ ഫിസില്ലാതെ പുര്‍ണ്ണമായും സൗജന്യമായാണ് മേളയിലേക്കുള്ള പ്രവേശനം. സൗത്ത് ഇന്ത്യയിലെ മുപ്പതോളം പ്രമുഖ കമ്പനികള്‍ മേളയില്‍ പങ്കെടുക്കും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേരാണ് ഓണ്‍ലൈന്‍ വഴി മേളയിലേക്ക് രജിസ്‌ട്രേഷന്‍ ചെയ്തത്. താനാളൂര്‍ പഞ്ചായത്ത് പരിധിയിലെ 40 അംഗനവാടികളിലും  അക്ഷയ, കുടുംബശ്രി ജന സേവന കേന്ദ്രത്തിലും ജില്ലയിലെ മുഴുവന്‍ ജി-ടെക് സെന്ററുകളിലും രജിസ്‌ട്രേഷന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. മുന്‍കൂട്ടി രജിസ്ട്രര്‍ ചെയ്തവര്‍ക്ക് ഇന്റര്‍വ്യുവിനെ എങ്ങനെ അഭിമുഖീകരിക്കാം എന്ന വിഷയത്തില്‍ പരിശീലനവും നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഫോണ്‍ നമ്പര്‍: 8136879933

 

date