Skip to main content

അപേക്ഷ ക്ഷണിക്കുന്നു

 

 

പട്ടിക ജാതി വികസന വകുപ്പിന്റെ കീഴില്‍ കുട്ടിക്കാനത്ത് പ്രവര്‍ത്തിക്കുന്ന പീരുമേട് ഗവ മോഡല്‍ റെസിഡനന്‍ഷ്യല്‍ സ്‌കൂളില്‍  (തമിഴ് മീഡിയം) 2019-20 അധ്യയന വര്‍ഷം അഞ്ചാം ക്ലാസിലേക്ക് പ്രവേശനത്തിനായി പട്ടികജാതി മറ്റിതര സമുദായത്തില്‍പ്പെട്ടവരുമായ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ആകെയുള്ള 40 സീറ്റില്‍ 10% മറ്റു പിന്നോക്ക വിഭാഗക്കര്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. അപേക്ഷകര്‍ തമിഴ് മീഡിയം സ്‌കൂളില്‍ പഠിക്കുന്നവരും  അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 10000 രുപയോ അതില്‍ താഴെയോ ആയിരിക്കണം.

  ജില്ലാ വിദ്യഭ്യാസ ഓഫീസര്‍ നടത്തുന്ന എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരം ആണ് പ്രവേശനം നല്‍കുന്നത്. അപേക്ഷ ഫോമിന്റെ മാതൃക ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസുകള്‍ ഗവ എം ആര്‍ എസ് പീരുമേട് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. പ്രവേശനത്തിനായി ഫെബ്രുവരി 2 ന് 5 മണിക്കകം ഹെഡ്മാസ്റ്റര്‍,ഗവ.എം ആര്‍ എസ് പീരുമേട്, കുട്ടിക്കാനം പി ഒ 685531 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04869 233642 ബന്ധപ്പെടാവുന്നതാണ്.

date