Post Category
റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി മന്നാന്‍കൂത്ത്
ഇടുക്കി ജില്ലാ പഞ്ചായത്ത് മൈതാനിയില്‍ നടന്ന റിപ്പബ്ലിക് ദിനാചരണ പരിപാടികളില്‍ ജനശ്രദ്ധയാകര്‍ഷിച്ച് ആദിവാസി ഗോത്രവിഭാഗത്തിന്റെ തനത് കലാരൂപമായ മന്നാന്‍കൂത്ത് അരങ്ങേറി. പാരമ്പര്യ തനിമയുള്ള കൂത്ത് കലാരൂപം മന്നാന്‍ സമുദായത്തിന്റെ കാലാവൂട്ട് മഹോത്സവത്തിനോടും പൊങ്കല്‍ പൂജയോടും അനുബന്ധിച്ചുള്ള കലയാണ്. തേക്കടി പെരിയാര്‍ ടൈഗര്‍ റിസര്‍വയറിലെ മന്നാന്‍ സമുദായത്തില്‍പെട്ട 18 പേരടങ്ങുന്ന കലാകാരന്‍മാരാണ് റിപ്പബ്ലിക് ദിനാഘോഷത്തില്‍ കൂത്തവതരിപ്പിച്ചത്. സമുദായത്തിലെ എണ്ണൂറിലധികം വരുന്ന കുലദൈവങ്ങളെ വേദിയിലേക്ക് ക്ഷണിച്ചും പുകഴ്ത്തികൊണ്ടാരംഭിച്ച കൂത്തില്‍ കൂത്ത് പാട്ട് കണ്ടുപിടിച്ച ഗുരുക്കന്‍മാര്‍ക്കുള്ള സ്തുതി, വിളവെടുപ്പ് ഉത്സവം, വേട്ടയാടല്‍, എന്നിവയുടെ ദൃശ്യാവിഷ്‌കാരത്തോടെയുള്ള കൂത്ത് മംഗള പൂജയോടെയാണ് അവസാനിച്ചത്.
date
- Log in to post comments