Skip to main content
 റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന വടംവലി മത്സരത്തില്‍ നിന്ന്

വ്യത്യസ്ഥതയൊരുക്കി സൗഹൃദ വടംവലി മത്സരം 

 

 

ജില്ലയിലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മറ്റു കലാപരിപാടികളില്‍ നിന്നും വ്യത്യസ്ഥത ഉളവാക്കി നടത്തിയ വടംവലി  മത്സരം കാണികള്‍ക്ക് ആവേശകരമായി. ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദ വടംവലി മത്സരത്തില്‍ 4 ടീമുകള്‍ പങ്കെടുത്തു.ജില്ലാ കളക്ടര്‍ ജീവന്‍ ബാബു ക്യാപ്റ്റന്‍ ആയ കലക്ട്രേറ്റ് ടീമും ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോര്‍ജ്ജ് വട്ടപ്പാറ നേതൃത്വം നല്‍കിയ ജനപ്രതിനിധികളുടെ ടീമും ഇടക്കുളം പാപ്പന്റെ നേതൃത്വത്തില്‍ ഉള്ള മാധ്യമ പ്രവര്‍ത്തകരുടെ ടീമും റോയ് മാത്യുവിന്റെ നേതൃത്വത്തില്‍ ഉള്ള വ്യാപാര വ്യവസായികളുടെ ടീമുമാണ് മത്സരത്തിനുണ്ടായിരുന്നത്. വടംവലി മത്സരത്തില്‍ ജില്ലാ കളക്ടര്‍തന്നെ നേരിട്ടിറങ്ങിയത് പൊതുജനങ്ങള്‍ക്കും കൗതുകമുണര്‍ത്തി. മത്സരത്തില്‍  വ്യാപാര വ്യവസായി ടീം ഒന്നാംസ്ഥാനവും ജനപ്രതിനിധികളുടെ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികളായവര്‍ക്ക് ജില്ലാ കളക്ടര്‍ ട്രോഫികള്‍  സമ്മാനിച്ചു.

date