Skip to main content

ജില്ലാ കളക്ടറുടെ താലൂക്ക്തല പരാതിപരിഹാര അദാലത്ത് നാലിന്

ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു താലൂക്ക് തലത്തില്‍ നടത്തുന്ന പരാതിപരിഹാര അദാലത്തുകളില്‍ ആദ്യത്തേത് ഫെബ്രുവരി നാലിന് കാസര്‍കോട് കളക്ടറേറ്റില്‍ നടക്കും. കാസര്‍കോട് താലൂക്ക് പരിധിയില്‍ നിന്ന് ജനുവരി 24 വരെ ലഭിച്ച പരാതികളാണ് കളക്ടറേറ്റില്‍ രാവിലെ 9.30 മുതല്‍ നടക്കുന്ന അദാലത്തില്‍ പരിഗണിക്കുന്നത്. 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായം, പട്ടയം, റേഷന്‍കാര്‍ഡ് മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്, റീസര്‍വ്വേ എന്നിവ സംബന്ധമായ അപേക്ഷകള്‍ പരിഗണിച്ചിട്ടില്ല. അദാലത്തില്‍ പരിഗണനയ്ക്ക്‌വരുന്ന പരാതികളില്‍ പരിഹാരം കാണുന്നതിന് ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും ജില്ലാതല ഉദ്യോഗസ്ഥര്‍ അദാലത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കാസര്‍കോട് താലൂക്ക് പരിധിയില്‍ നിന്ന് 90 പരാതികളാണ് അദാലത്തില്‍ പരിഗണിക്കുന്നത്. 

date