Skip to main content

ആരാധനാലയ ഭാരവാഹികള്‍ക്ക് യോഗം

ജില്ലയിലെ ആരാധനാലയങ്ങളിലെ പ്രസാദത്തിനും അന്നദാനത്തിനും നേര്‍ച്ചയ്ക്കും ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ ആരാധനാലയ ഭാരവാഹികളുടെ യോഗം ജില്ലാകളക്ടര്‍ ഡോ ഡി സജിത്ത് ബാബുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഫെബ്രുവരി നാലിന്  വൈകീട്ട് മൂന്നിന് ചേരും.ഈ യോഗത്തില്‍ ജില്ലയിലെ മുഴുവന്‍ ആരാധനാലയ ഭാരവാഹികളും പങ്കെടുത്ത് ഭക്ഷ്യസുരക്ഷാ വകുപ്പുമായി ചേര്‍ന്ന് ലൈസന്‍സ്/രജിസ്‌ട്രേഷന്‍ എടുത്ത് ഭക്ഷ്യസുരക്ഷാ ഉറപ്പാക്കണമെന്ന് ജില്ലാ ഭക്ഷ്യസുരക്ഷ അസിസ്റ്റന്‍ഡ് കമ്മീഷ്ണര്‍ അറിയിച്ചു. ഭക്ഷ്യസുരക്ഷാ ലൈസന്‍സ് / രജിസ്‌ട്രേഷന്‍ എടുക്കുന്നതിന് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ foodlicensing.fssai.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ ആയിട്ട് അപേക്ഷ സമര്‍പ്പിക്കണം.ചുമതലക്കാരന്റെ ഫോട്ടോയും, തിരിച്ചറിയില്‍രേഖയും, അധികാര പത്രവും അപ്‌ലോഡ് ചെയ്യണം കൂടുതല്‍വിവരങ്ങള്‍ക്ക് 8943346194, 04994256257, 8943346610.

date