Skip to main content

കോവിലൂര്‍ കുടിവെള്ള പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാകും തറക്കല്ലിടീല്‍ രാജ്യസഭ എം പി സുരേഷ്ഗോപി നിര്‍വ്വഹിച്ചു

 

വട്ടവട ഗ്രാമപഞ്ചായത്തിലെ കോവിലൂര്‍ മേഖലയില്‍ നടപ്പിലാക്കുന്ന കോവലൂര്‍ കുടിവെള്ള പദ്ധതിയുടെ തറക്കല്ലിടീല്‍ രാജ്യസഭ എം പി സുരേഷ് ഗോപി നിര്‍വ്വഹിച്ചു. പഞ്ചായത്തലെ 5,6,7,8 വാര്‍ഡുകളലായിട്ടാണ് പദ്ധതി നടപ്പലാക്കുന്നത്. 2500 കുടുംബങ്ങള്‍ക്ക് പദ്ധതയിലൂടെ കുടിവെള്ളം എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. കോവിലൂരിലെ  റോഡുകളുടെ വികസനത്തിനും വിദ്യാലയങ്ങളുടെ പുനരുദ്ധാരണങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരന്റെ കൂടുതല്‍ ധനസഹായം ആവശ്യപ്പെടുമെന്ന്  സുരേഷ് ഗോപി എം  പി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കോവിലൂര്‍ കുടിവെള്ള പദ്ധതിയുടെ പേര് അഭിമന്യൂ സ്മാരക കുടിവെള്ള പദ്ധതിയെന്നാക്കണമെന്ന് സുരേഷ് ഗോപി പഞ്ചായത്ത് ഭരണസമിതിയോട് ആവശ്യപ്പെട്ടു. ചടങ്ങില്‍ ജില്ലാകളക്ടര്‍ കെ ജീവന്‍ ബാബു മുഖ്യ അതിഥിയായിരുന്നു. വട്ടവട പഞ്ചായത്തില്‍ പ്രകൃതിക്ക് ദോഷകരമായി നിലനില്‍ക്കുന്ന മരങ്ങള്‍വെട്ടിമാറ്റാനുള്ള നടപടി ക്രമങ്ങള്‍ ജില്ലാഭരണകൂടം അതിവേഗത്തില്‍ പൂര്‍ത്തയാക്കുമെന്ന് ചടങ്ങില്‍ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.

എം പി ആവശ്യപ്പെട്ടതനുസരച്ച് പദ്ധതിയുടെ പേര് മാറ്റുന്നത് പഞ്ചായത്ത് കമ്മറ്റിയില്‍ ആലോചിച്ച് നടപ്പലാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി രാമരാജ് പറഞ്ഞു.ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആര്‍ നന്ദകുമാര്‍ ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജകുമാരി നൈനാര്‍സാമി, സ്്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളായ അളകര്‍രാജ്, കുമാര്‍ എസ് ഇ, രാജമ്മ ബാലമാരി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

date