Skip to main content

ഇമ്പിച്ചിബാവ ഭവന പദ്ധതി: അവലോകന യോഗം ചേര്‍ന്നു

 

ന്വൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിധവകള്‍, വിവാഹബന്ധം വേര്‍പെടുത്തിയവര്‍, ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ക്കുള്ള ഇമ്പിച്ചിബാവ ഭവന നിര്‍മാണ പദ്ധതിയുടെ അവലോകന യോഗം എഡിഎം പി.റ്റി.എബ്രഹാമിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ നടന്നു. ഈ പദ്ധതിയില്‍ നിന്നും ധനസഹായം കൈപ്പറ്റുകയും ഭവന നിര്‍മാണം പൂര്‍ത്തിയാക്കാത്തതുമായ ഗുണഭോക്താക്കള്‍ ഫെബ്രുവരി മാസം തന്നെ ഭവന നിര്‍മാണം പൂര്‍ത്തിയാക്കണമെന്നും അല്ലാത്തപക്ഷം തുക തിരിച്ചുപിടിക്കുമെന്നും എഡിഎം അറിയിച്ചു. 

                                     (പിഎന്‍പി 401/19)

date