Skip to main content

നടപ്പാലത്തിന്റെ നിര്‍മാണം ഉദ്ഘാടനം ചെയ്തു

 

നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ  10,12 വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന കന്നിടാംകുഴി വലിയതോടിനു കുറുകെ ചരിവ്പുരയിടം പട്ടികജാതി സങ്കേതത്തിലേക്കുള്ള നടപ്പാലത്തിന്റെ നിര്‍മാണോദ്ഘാടനം ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എംബി സത്യന്‍  നിര്‍വഹിച്ചു. പാലത്തിന്റെ പൂര്‍ത്തീകരണത്തോടെ കോളനി നിവാസികള്‍ക്ക് പത്തനംതിട്ട, കോഴഞ്ചേരി ഭാഗത്തേക്കുള്ള യാത്ര എളുപ്പമാകും. ബ്ലോക്ക് പഞ്ചായത്ത് അംഗം ജോണ്‍.വി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് അംഗം ജയ്മോന്‍ കാക്കനാട്ട്, ജിജി ജോബ്, അഖില്‍ നന്ദന്‍, ആര്‍.കെ സോമന്‍, അസിസ്റ്റന്റ് എഞ്ചിനിയര്‍ വി. അവിനാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.                              (പിഎന്‍പി 405/19)

date