എറണാകുളം അറിയിപ്പുകള്‍2
കരിയര്‍ എക്‌സ്‌പോ 2019 മെഗാ ജോബ്‌ഫെസ്റ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു
കൊച്ചി : സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, സംസ്ഥാന യുവജന കമ്മീഷന്‍, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് & ടെക്‌നോളജി എന്നിവ സംയുക്തമായി എറണാകുളം കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി മെയിന്‍ ക്യാമ്പസില്‍ ഫെബ്രുവരി 22, 23 തീയതികളില്‍ കരിയര്‍ എക്‌സ്‌പോ 2019 എന്ന പേരില്‍ മെഗാ ജോബ്‌ഫെസ്റ്റ് സംഘടിപ്പിക്കുന്നു. www.careerexpo.in എന്ന വെബ് സൈറ്റ് വഴി 18 വയസ്സ് പൂര്‍ത്തിയായ കേരളത്തിലെ യുവതീ യുവാക്കള്‍ക്ക് ഫെബ്രുവരി 20 വരെ തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നതിനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് സൗജന്യമായി മേളയില്‍ പങ്കെടുക്കാം. ഐ.റ്റി, എഞ്ചിനിയറിംഗ്, സെയില്‍സ് & മാര്‍ക്കറ്റിംഗ്, അക്കൗണ്ടിംഗ്, ബാങ്കിംഗ്, ക്ലറിക്കല്‍ & മാനേജ്‌മെന്റ് തുടങ്ങി വിവിധ മേഖലയിലുളള നൂറോളം പ്രമുഖ കമ്പനികള്‍ മേളയില്‍ പങ്കെടുക്കും. ഹെല്‍പ്പ് ലൈന്‍ നമ്പര്‍.7356357770, 7356357776.
വാഹന ലേലം
കൊച്ചി: എറണാകുളം എക്‌സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളില്‍ പിടിച്ചെടുത്തിട്ടുളളതും സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയിട്ടുളളതുമായ മൂന്ന് കാര്‍, മൂന്ന് ഓട്ടോറിക്ഷ, ഒരു ഓട്ടോ ടാക്‌സി, 20 ഇരുചക്രവാഹനങ്ങള്‍, ഒരു ലോറി, കണ്ടം ചെയ്ത വകുപ്പുതല വാഹനമായ ഒരു കാര്‍ എന്നീ വാഹനങ്ങള്‍ എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ നിലവിലുളള ലേല വ്യവസ്ഥകള്‍ക്കു വിധേയമായി ഫെബ്രുവരി ഏഴിന് രാവിലെ 11-ന് മാമല എക്‌സെസ് റെയിഞ്ച് ഓഫീസില്‍ (ഫോണ്‍ 0484-2786848) പരസ്യമായി ലേലം ചെയ്ത് വില്‍ക്കും. ലേല നിബന്ധനകളും മറ്റു വിവരങ്ങളും എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസില്‍ നിന്നോ ജില്ലയിലെ മറ്റ് എക്‌സൈസ് ഓഫീസുകളില്‍ നിന്നോ ലഭ്യമാകുന്നതായിരിക്കും. വാഹനങ്ങള്‍ നേരില്‍ പരിശോധിക്കണമെന്ന് താത്പര്യമുളളവര്‍ക്ക് അവ സൂക്ഷിച്ചിരിക്കുന്ന ഓഫീസുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ പരിശോധിക്കാം.
ലേലം
കൊച്ചി : മൂല്യ വര്‍ധിത നികുതി കുടിശിക ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ജപ്തി ചെയ്തിട്ടുളള 243/5 റീസര്‍വെ നമ്പര്‍ 3.80 ആര്‍് വസ്തു മാര്‍ച്ച് ആറിന് രാവിലെ 11-ന് ചേരാനെല്ലൂര്‍ വില്ലേജില്‍ പരസ്യമായി ലേലം ചെയ്ത് വില്‍ക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കണയന്നൂര്‍ തഹസില്‍ദാര്‍ (റവന്യൂ റിക്കവറി)ബന്ധപ്പെടണം. ഫോണ്‍ 0484-2350222.
വാക്-ഇന്‍-ഇന്റര്‍വ്യൂ
കൊച്ചി :എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് ടെക്‌നീഷ്യന്‍, യോഗ്യത ഡയാലിസിസ് ടെക്‌നീഷ്യന്‍ കോഴ്‌സ് (ഡയാലിസിസ് പരിചയം), ലാബ് ടെക്‌നീഷ്യന്‍ യോഗ്യത ബി.എസ്.സി എം.എല്‍.റ്റി/ഡിഎം.എല്‍.റ്റി (പ്രവൃത്തി പരിചയം) എന്നീ തസ്തികകകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഇന്റര്‍വ്യൂ ഫെബ്രുവരി ആറിന് രാവിലെ 11-ന്.
ക്വട്ടേഷന്‍ ക്ഷണിച്ചു
സര്‍ക്കാരിന്റെ ആയിരംദിനാഘോഷത്തോടനുബന്ധിച്ച് ഫെബ്രുവരി 20 മുതല്‍ 27 വരെ എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടികള്‍ക്കായി ലൈറ്റ് ആന്റ് സൗണ്ട് സംവിധാനം ഒരുക്കുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഡിടിപിസി ഓഫീസില്‍ നിന്നറിയാം ഫോണ്‍: 0484 2367334. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാനതീയതി ഫെബ്രുവരി 12 രാവിലെ 11 മണി.
- Log in to post comments