Skip to main content

വാളിക്കോട് പാലം പണി: ഗതാഗത നിയന്ത്രണം

 

തിരുവനന്തപുരം നെടുമങ്ങാട് താലൂക്കിൽ വാളിക്കോട്-വട്ടപ്പാറ റോഡിൽ കിള്ളി നദിക്ക് കുറുകെ നിലവിലുള്ള വാളിക്കോട് പാലം പൊളിച്ചുമാറ്റി പുതിയ പാലം നിർമ്മിക്കുന്നതിനാൽ അതുവഴിയുള്ള ഗതാഗതം 13 മുതൽ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചു. നെടുമങ്ങാട് നിന്നും വേങ്കോട,് വട്ടപ്പാറ എന്നിവിടങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ നെടുമങ്ങാട്-പഴകുറ്റി റോഡിൽ കല്ലംപാറ ഹൗസിംഗ് ബോർഡ് കോളനിയുടെ മുന്നിലൂടെയുള്ള ഓൾഡ് രാജപാത വഴി പോകണം. തിരുവനന്തപുരത്ത് നിന്ന് കരകുളം വഴി വട്ടപ്പാറയ്ക്കു പോകേണ്ട വാഹനങ്ങൾ കരകുളത്തുനിന്നോ പത്താംകല്ലിൽ നിന്നോ ഇടത്തോട്ട് തിരിഞ്ഞു ഓൾഡ് രാജപാത വഴി പോകണം.

പി.എൻ.എക്സ്. 498/19

date