Skip to main content

സ്‌പോട്ട് അലോട്ട്‌മെന്റ് 16ന്

 

പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളുടെ വിവിധ ഗവൺമെന്റ് കോളേജുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഫെബ്രുവരി 16 ന് രാവിലെ 10 ന് ഡോ.സി.ഒ.കെ ആഡിറ്റോറിയത്തിൽ അവസാന സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും.

ആകെയുള്ള നാല് പട്ടികകളിൽ (പാരാമെഡിക്കൽ സ്ട്രീം, ഡി.ഫാം, ഹെൽത്ത് ഇൻസ്‌പെക്ടർ (സയൻസ്), ഹെൽത്ത് ഇൻസ്‌പെക്ടർ (നോൺ സയൻസ്) ഉൾപ്പെടെയുള്ള മുഴുവൻ പേരും അസ്സൽ സർട്ടിഫിക്കറ്റുകൾ, മറ്റു അനുബന്ധ രേഖകൾ സഹിതം എത്തണം.

അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ സാധിക്കാത്തവർ സർക്കാർ സ്ഥാപനത്തിൽ നിന്നും പൊസഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. സ്വാശ്രയ സ്ഥാപനങ്ങളിൽ നിന്ന് പൊസഷൻ സർട്ടിഫിക്കറ്റിനോടൊപ്പം നിരുപാധിക എൻ.ഒ.സി. യും ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾ www.dme.kerala.gov.in 

 പി.എൻ.എക്സ്. 500/19

date