Post Category
ഭരണഭാഷാ വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (നവംബര്‍ 1)
ഈ വര്‍ഷത്തെ മലയാള ദിനാഘോഷം, ഭരണഭാഷാ വാരാഘോഷം, ഭരണഭാഷാവര്‍ഷാഘോഷം എന്നിവയുടെയും ഭരണഭാഷ സംബന്ധിച്ച അവബോധ പരിപാടിയുടെയും സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (നവംബര്‍ ഒന്ന്) രാവിലെ 10.30ന് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സമകാലിക ജനപഥം ഭരണഭാഷാ പതിപ്പ്, ഭരണഭാഷാ പഠനപദ്ധതി പരിഷ്‌കരിച്ച പതിപ്പ് എന്നിവയുടെ പ്രകാശനവും സംസ്ഥാനതല ഭരണഭാഷാ പുരസ്‌കാര വിതരണവും മുഖ്യമന്ത്രി നിര്‍വഹിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിക്കും. മലയാള ഭാഷയ്ക്ക് നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ കണക്കിലെടുത്ത് പ്രൊഫ. പന്മന രാമചന്ദ്രന്‍ നായരെ ആദരിക്കും. ചീഫ് സെക്രട്ടറി ജീവനക്കാര്‍ക്ക് ഭരണഭാഷാ പ്രതിജ്ഞ ചൊല്ലികൊടുക്കും.
പി.എന്‍.എക്‌സ്.4654/17
date
- Log in to post comments