കരിയര്‍ എക്സ്പോ ജോബ് രജിസ്ട്രേഷന് ആരംഭിച്ചു
സംസ്ഥാന യുവജനക്ഷേമബോര്‍ഡ്, യുവജനകമ്മീഷന്, കൊച്ചിന് യൂനി വേഴ്സിറ്റി ഓഫ് സയന്‍സ് & ടെക്നോളജി എന്നിവ സംയുക്തമായി ഏറണാകുളം കുസാറ്റ് മെയിന്‍ ക്യാമ്പസില്‍ ഫിബ്രുവരി 22,23 തീയ്യതികളില്‍ കരിയര്‍ എക്സ്പോ-2019 എന്ന പേരില്‍ മെഗാ ജോബ് ഫെസ്റ്റ് സംഘടിപ്പിക്കും. ഇഷ്ടമുള്ള തൊഴില്‍ തിരഞ്ഞെടുക്കുന്നതിന് യുവജനങ്ങള്‍ക്ക് അവസരമൊരുക്കുന്ന മേളയില്‍ തൊഴില്‍ ദാതാക്കള്‍ക്കും തൊഴിലന്വേഷകര്‍ക്കും ഓണ്‍ ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമുണ്ട്.
താല്‍പ്പര്യമുളളവര്‍ക്ക് ംംം.രമൃലലൃലഃുീ2019.ശി എന്ന വെബ്സൈറ്റ് വഴി സൗജന്യമായി രജിസ്റ്റര്‍ ചെയ്ത് മേളയില്‍ പങ്കെടുക്കാം. ഐ.ടി, എഞ്ചിനീയറിംഗ്,സെയില്‍സ് & മാര്‍ക്കറ്റിംഗ്, അക്കൗണ്ടിംഗ്, ബാങ്കിംഗ്, ക്ലറിക്കല്‍ & മാനേജ്മെന്റ് തുടങ്ങി വിവിധ മേഖലകളിലുള്ള 100 ഓളം പ്രമുഖ കമ്പനികള്‍ മേളയില്‍ പങ്കെടുക്കും. ഹെല്‍പ്പ് ലൈന്‍ നമ്പര്‍ .7356357770, 7356357776.
- Log in to post comments