Skip to main content

പഞ്ചായത്ത് ഓഫീസില്‍ അദാലത്ത് 25 ന്

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അപേക്ഷകളില്‍  പുതിയ അര്‍ഹതാ മാനദണ്ഡങ്ങള്‍ പ്രകാരം നിരസിക്കപ്പെട്ടവ അപ്പീലുകള്‍ സ്വീകരിച്ച് തീര്‍പ്പാക്കുന്നതിനായി  ഫെബ്രുവരി 25 ന്  പഞ്ചായത്ത് ഓഫീസില്‍ അദാലത്ത് സംഘടിപ്പിക്കും. പരാതിയുള്ളവര്‍ ഫെബ്രുവരി 20 നകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം പെന്‍ഷന്‍ അപേക്ഷ നല്‍കിയതിന്റെ കൈപ്പറ്റ് രസീതി പകര്‍പ്പ്, താമസിക്കുന്ന കെട്ടിട നികുതി രസീതി പകര്‍പ്പ്, ആധാര്‍ കാര്‍ഡ് എന്നിവ ഹാജരാക്കണം.  പരാതി പരിഹരിക്കുന്നതിനാവശ്യമായ വ്യക്തമായ രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണം.
 

date