Skip to main content

നിലമ്പൂരില്‍ 5.25 കോടിയുടെ വികസന പ്രവൃത്തികള്‍ക്കു അനുമതി

    2018-19 വര്‍ഷത്തെ എം.എല്‍.എ.മാരുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ 30  പ്രവൃത്തികള്‍ക്ക#ായി 5.25 കോടി രൂപ അനുവദിച്ചതായി പി.വി. അന്‍വര്‍ എം.എല്‍.എ. അറിയിച്ചു.. കഴിഞ്ഞ വര്‍ഷം അനുവദിച്ച തുകയില്‍ നിന്നും കുറവു വന്ന ടെന്‍ഡര്‍ തുക കൂടി ഉള്‍പ്പെടുത്തിയാണ് ഈ വര്‍ഷം തുക അനുവദിച്ചത്
    നിലമ്പൂര്‍ - ഷൊര്‍ണൂര്‍ റെയില്‍പ്പാതയില്‍ രാമങ്കുത്ത് സബ്‌വേക്ക്   35 ലക്ഷം, ഗവ. മാനവേദന്‍ സ്‌കൂള്‍ മികവിന്റെ കേന്ദ്രം നിര്‍മ്മാണ പ്രവൃത്തികള്‍ക്കു 50 ലക്ഷം എന്നിവ ഉള്‍പ്പെടെയാണിത്.
    വഴിക്കടവ് കുന്ന് റോഡ്, ഉണിച്ചന്തം തീക്കടി റോഡ് (വൈശ്യന്‍ റോഡ്), കൈപ്പിനി അമ്പലപ്പൊയില്‍ ചക്കുറ്റി റോഡ്, തേള്‍പ്പാറ അറനാടന്‍കൈ റോഡ് എന്നിവക്കായി 25 ലക്ഷം വീതമാണ് അനുവദിച്ചത്. ചുങ്കത്തറ കുടിവെള്ള പദ്ധതി ശുദ്ധീകരണ പ്ലാന്റിന് സ്ഥലം ഏറ്റെടുക്കുന്നതിന് 25 ലക്ഷവും അനുവദിച്ചിട്ടുണ്ട്.
    വഴിക്കടവ് കെട്ടുങ്ങല്‍ ബൈപ്പാസ് റോഡ്, മൊല്ലപ്പടി മുണ്ടപ്പൊട്ടി ഹോമിയോ ഡിസ്പന്‍സറി റോഡ്,  കോടാലിപ്പൊയില്‍ കല്‍ക്കെട്ട് കോളനി റോഡ്,  കൊളവട്ടം ഹൈസ്‌കൂള്‍ ബൈപ്പാസ് റോഡ് എന്നിവക്കായി 20 ലക്ഷം വീതമാണ് അനുവദിച്ചത്.
    എരുമമുണ്ട, കാരപ്പുറം, ചുങ്കത്തറ ടൗണ്‍, നിലമ്പൂര്‍ ബസ് സ്റ്റാന്റ് എന്നിവിടങ്ങളില്‍ ഹൈ മാസ്റ്റ് / മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് 20 ലക്ഷവും ആനകല്ല്, കാരക്കോട് ക്ഷീരോത്പാദക സഹകരണ സംഘങ്ങള്‍ക്ക് കെട്ടിട നിര്‍മ്മാണത്തിന് 20 ലക്ഷവും അനുവദിച്ചു.
    അഞ്ച് റോഡുകള്‍ക്ക് 15 ലക്ഷം വീതം അനുവദിച്ചിട്ടുണ്ട്. താളിപ്പാടം മൂച്ചിപ്പരത ബൈപ്പാസ് റോഡ്, കഷായപ്പടി മരുതങ്ങാട് ബൈപ്പാസ് റോഡ്, വടക്കേക്കൈ വട്ടപ്പാടം സ്‌കൂള്‍പ്പടി റോഡ്, പള്ളിക്കുത്ത് കരിങ്കോറമണ്ണ കാലിക്കടവ് റോഡ്, പാര്‍ലി കാപ്പുണ്ട എന്നിവക്കായാണിത്.
    പാതിരിപ്പാടം തരിപ്പപ്പൊയില്‍ കുറത്തി റിംഗ് റോഡിന്റെ പാര്‍ശ്വഭിത്തി സംരക്ഷണത്തിന് 10 ലക്ഷം അനുവദിച്ചിട്ടുണ്ട്. 11 റോഡുകള്‍ക്കും 10 ലക്ഷം വീതം അനുവദിച്ചിട്ടുണ്ട്. വരക്കുളം കതിര്‍പ്പൊലി റൗണ്ട് റോഡ്, വഴിക്കടവ് മുണ്ട സ്‌കൂള്‍ റോഡ്, ആനപ്പാറ മണല്‍പ്പാടം എസ്.സി.കോളനി റോഡ്, ഉപ്പട ആനക്കല്ല് പള്ളിക്കുന്ന് മലച്ചി റോഡ്, വായനശാല റേഷന്‍ഷാപ്പ് കവളപ്പാറ എസ്.ടി. കോളനി റോഡ,് പൂച്ചക്കുത്ത് വള്ളുവശ്ശേരി റോഡ്,  കരുളായി കീരന്‍ കോളനി റോഡ്,  മണ്ടന്‍മൊഴി തോട്ടപ്പൊയില്‍ റോഡ്,   ചെട്ടിപ്പാടം ഏലക്കല്ല് റോഡ്, ചെട്ടിപ്പാടം ആനക്കോട് പറമ്പ റോഡ്, ഉള്ളാട് താഴേപ്പാടം റോഡ് എന്നിവക്കായാണ് പത്ത് ലക്ഷം രൂപ വീതം അനുവദിച്ചത്.

 

date