Post Category
ക്വിസ് മത്സരം
സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തിന്റെ ഭാഗമായി കല്‍പ്പറ്റ എസ്.കെ.എം.ജെ. സ്കൂള്‍ ഗ്രൗണ്ടില്‍ തയ്യാറാക്കുന്ന പ്രതേ്യകം വേദിയില്‍ ജില്ലയിലെ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി ഫെബ്രുവരി 24ന് രാവിലെ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. താല്പര്യമുളളവര് ഫെബ്രുവരി 20ന് വൈകീട്ട് 5നകം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടണം. അന്നുതന്നെ എസ്.എസ്.എല്‍.സി, +2 വിദ്യാര്‍ത്ഥികള്‍ക്കായി പ്രീ എക്സാമിനേഷന് കൗണ്‍സിലിംഗ്, വ്യക്തിത്വവികസനം, കരിയര്‍ ഗൈഡന്‍സ് എന്നീ വിഷയങ്ങള്‍ അധികരിച്ച് സെമിനാറും ഉണ്ടായിരിക്കുന്നതാണ്. ഫോണ്‍ 04936 202534.
date
- Log in to post comments