വേങ്ങേരി കര്‍ഷക പരിശീലന കേന്ദ്രം 22 ന് തുറക്കും മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും
തടമ്പാട്ടുതാഴം വേങ്ങേരി നഗരകാര്‍ഷിക മൊത്ത വിപണനകേന്ദ്രം, കര്‍ഷക പരിശീലന കേന്ദ്രം, പാരസെറ്റ് ബ്രിഡിംഗ് സ്റ്റേഷന്, വിള ആരോഗ്യ പരിപാലന ക്ലിനിക്ക് എന്നിവയുടെ ഉദ്ഘാടനം 22 ന് രാവിലെ ഒമ്പത് മണിക്ക് കൃഷിവകുപ്പ് മന്ത്രി അഡ്വ.വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ആത്മ കോഴിക്കോട് നടത്തുന്ന ദ്വിദിനകിസാന് മേള എം.കെ രാഘവന് എം.പി ഉദ്ഘാടനം നടത്തും. കാര്‍ഷിക കര്മസേനകള്ക്കുളള കാര്‍ഷിക യന്ത്രങ്ങളുടെ വിതരണ ഉദ്ഘാടനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും എസ്.എം.എ.എം, എസ്.എച്ച്.എം.എന്നീ പദ്ധതി മുഖേനയുളള കാര്‍ഷിക യന്ത്രങ്ങളുടെ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയും നിര്‍വ്വഹിക്കും. ചടങ്ങില്‍ എ പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. വിള ആരോഗ്യ ക്ലിനിക്, സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബ് എന്നിവയുടെ സേവനം കാര്‍ഷികമേളയില്‍ ലഭ്യമാക്കും.
- Log in to post comments