Skip to main content

വൈവിധ്യം നിറഞ്ഞ കരകൗശല വസ്‌തുക്കളുമായി  വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സ്റ്റാള്‍

വൈവിധ്യം നിറഞ്ഞ കരകൗശല വസ്‌തുക്കളുമായി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിന്റെ സ്റ്റാള്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്നു. മരത്തില്‍ തീര്‍ത്ത പ്രദര്‍ശന വസ്‌തുക്കളും ചിരട്ടയില്‍ തീര്‍ത്ത കരകൗശല വസ്‌തുക്കളും അടുക്കള ഉപകരണങ്ങളും കുട്ടികളുടെ കളിപ്പാട്ടങ്ങളുമാണ്‌ മേളയിലെ ആകര്‍ഷണ ഘടകങ്ങള്‍. സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തോട്‌ അനുബന്ധിച്ചു തേക്കിന്‍കാട്‌ മൈതാനിയില്‍ ഒരുക്കിയ സ്റ്റാളില്‍ ആണ്‌ ഇവ വില്‍പ്പനക്ക്‌ ഒരുക്കിയിരിക്കുന്നത്‌. ഇതിനു പുറമെ കൈ കൊണ്ട്‌ നിര്‍മിച്ച നെറ്റിപട്ടങ്ങള്‍, വാല്‍ക്കണ്ണാടി, ജയില്‍ അന്തേവാസികള്‍ വരച്ച പെയിന്റിങ്ങ്‌സ്‌്‌ എന്നിവയും കൈത്തറിയില്‍ നിര്‍മിക്കുന്ന ബെഡ്‌ ഷീറ്റ്‌, മുണ്ട്‌, ജമുക്കാളം, തോര്‍ത്ത്‌ തുടങ്ങിയവയും സ്റ്റാളിന്റെ പ്രത്യേകതയാണ്‌. കൂടാതെ സോപ്പ്‌ നിര്‍മാണ യൂണിറ്റില്‍ ഉണ്ടാക്കിയ ഹാന്‍ഡ്‌ വാഷ്‌, ഡിഷ്‌ വാഷ്‌, സോപ്പ്‌ പൊടിയും വില്‌പനക്കുണ്ട്‌. പേപ്പര്‍ നിര്‍മാണ യൂണിറ്റിന്റെ പേപ്പര്‍ ഫയലും, പേപ്പര്‍ ബാഗും ബേക്കറി യൂണിറ്റിലെ കേക്കും കപ്പ്‌ കേക്കും ഇവിടെ നിന്നും ലഭിക്കും. പുറത്തു നിന്നും ഇന്‍സ്‌ട്രക്ടര്‍മാരെ കൊണ്ട്‌ വന്നു 10 മുതല്‍ 20 ദിവസം വരെ പരിശീലനം കൊടുത്താണ്‌ ജയില്‍ അന്തേവാസികള്‍ ഇവ നിര്‍മിക്കുന്നത്‌. നെയ്‌തു യൂണിറ്റില്‍ 50 പേരും ബേക്കറിയില്‍ 15 പേരും പേപ്പര്‍ ബാഗ്‌ നിര്‍മാണ യൂണിറ്റില്‍ -5 പേരും കരകൗശല വിഭാഗത്തില്‍ 5 പേരുമാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഇവയെല്ലാം ജയിലിനു പുറത്തെ കൗണ്ടറില്‍ ലഭ്യമാണ്‌ .ഇതിനു പുറമെ 60 വര്‍ഷങ്ങള്‍ക്കു മുമ്പേ ജയില്‍ അന്തേവാസികള്‍ ഉപയോഗിച്ചിരുന്ന ഓട്ടു പാത്രങ്ങളും പ്രദര്‍ശനത്തിന്‌ ഒരുക്കിയിരിക്കുന്നു.
 

date