Skip to main content

ബോധവത്ക്കരണ ക്യാമ്പും വായ്പാ വിതരണവും നാളെ (27)

 

സംസ്ഥാന പിന്നാക്ക വിഭാഗ കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നാളെ (27) പത്തനംതിട്ട അബാന്‍ ടവറില്‍ ബോധവത്ക്കരണ ക്യാമ്പും വായ്പാ വിതരണവും സംഘടിപ്പിക്കും. കെഎസ്ബിസിഡിസി ഡയറക്ടര്‍ എ.പി.ജയന്റെ അധ്യക്ഷതയില്‍ ഉച്ചയ്ക്ക് ശേഷം മൂന്നിന് നടക്കുന്ന ചടങ്ങില്‍ വീണാജോര്‍ജ് എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്യും.  കെഎസ്ബിസിഡിസി ജനറല്‍ മാനേജര്‍ (പ്രോജക്ട്‌സ്) ബി.ഷറഫുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം.വി.അമ്പിളി, ബിന്ദു ദേവരാജന്‍, കെ.ജയലാല്‍, ലതാ വിക്രമന്‍, ലേഖ സുരേഷ്, മോഹന്‍രാജ് ജേക്കബ്, പി.റ്റി.രവികല, റോബിന്‍ പീറ്റര്‍, റെയ്ച്ചല്‍ ബോബന്‍, ശശികല രാജശേഖരന്‍, ബി.സുരേഷ്, തോമസ് മാത്യു, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വിധു,  കെഎസ്ബിസിഡിസി ജനറല്‍ മാനേജര്‍ എസ്.സാബു, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ജി.സജിത്ത് എന്നിവര്‍ പങ്കെടുക്കും. 

പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളെ കുറിച്ച് കെഎസ്ബിസിഡിസി അസിസ്റ്റന്റ് മാനേജര്‍ ബി.സിനിമോള്‍, പദ്ധതി നിര്‍വഹണവും വിപണനവും എന്ന വിഷയത്തില്‍ അസിസ്റ്റന്റ് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ സി.ഗോപകുമാര്‍, ബുക്ക് കീപ്പിംഗ് ആന്‍ഡ് അക്കൗണ്ടിംഗ് എന്ന വിഷയത്തില്‍ കെഎസ്ബിസിഡിസി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ജി.സജിത്ത് എന്നിവര്‍ ക്ലാസ് നയിക്കും.                      (പിഎന്‍പി 702/19)

date