Post Category
ഓപ്പണ്‍ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു
എം.എല്‍.എ യുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ ചെലവില്‍ മലപ്പുറം ഗവഃ കോളേജിന് നിര്‍മിച്ച ഓപ്പണ്‍ ഓഡിറ്റോറിയം പി.ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. മലപ്പുറം നഗരസഭാ ചെയര്‍പേഴ്സണ്‍ സി.എച്ച് ജമീല ടീച്ചര്‍,വൈസ് ചെയര്മാന് പെരുമ്പള്ളി സൈദ്,വാര്‍ഡ് കൗണ്‍സിലര്‍ തോപ്പില്‍ മുഹമ്മദ് കുട്ടി, കോളേജ് പ്രിന്‍സിപ്പല്‍ കെ .എസ് മായ ,വൈസ്പ്രിന്‍സിപ്പല്‍ ഡോ.വി .സുലൈമാന്‍,പി.ടി.എ വൈസ് പ്രസിഡന്റ് കണ്ണിയന്‍ മുഹമ്മദലി,സ്റ്റാഫ് അഡൈ്വസര്‍ ഡോ.എ.പി.അലവി ബിന്‍ മുഹമ്മദ് , കോളേജ് യൂണിയന് ചെയര്മാന് പി.പി.ഷംസീറുല് ഹഖ്, സെക്രട്ടറി എ.മുഹമ്മദ് ഫാരിസ് ,പി.കെ. ബാവ മുണ്ടുപറമ്പ് എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments