Skip to main content

ഏനാദിംമംഗലം ഗ്രാമപഞ്ചായത്ത്  ബജറ്റിന് ഭരണസമിതി അംഗീകാരം 

 

 

ഏനാദിംമംഗലം ഗ്രാമപഞ്ചായത്തിന്റെ 25,54,38,738 രൂപ വരവും 25,42,30,420 ചെലവും 12,8318 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റിന് ഭരണസമിതി അംഗീകാരം നല്‍കി. കാര്‍ഷിക മേഖലയില്‍ നെല്‍കൃഷി വികസനത്തിന് 54 ലക്ഷം രൂപയും, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നിവയ്ക്ക് 51,10000 രൂപയും വനിതാക്ഷേമത്തിന് 20 ലക്ഷം രൂപ, കുട്ടികള്‍ക്ക് ഏഴ് ലക്ഷം രൂപയും, വയോജനങ്ങള്‍ക്ക് എട്ട് ലക്ഷം രൂപയും, ഭിന്നശേഷിക്കാര്‍ക്ക് 20 ലക്ഷം രൂപയും, യുവജനക്ഷേമത്തിന് പത്ത് ലക്ഷം രൂപയും, പട്ടികജാതി വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് 22 ലക്ഷം രൂപയും, കല, സംസ്‌കാരം, യുവജനക്ഷേമം എന്നിവയ്ക്ക് 22 ലക്ഷം രൂപയും, ആരോഗ്യമേഖലയ്ക്ക് 28 ലക്ഷം രൂപയും, കുടിവെള്ളം, ശുചിത്വം എന്നിവയ്ക്ക് 3053000 രൂപയും, അഗതി ക്ഷേമത്തിന് പത്ത് ലക്ഷം രൂപയും, അങ്കണവാടി പോഷകാഹാരത്തിന് 30 ലക്ഷം രൂപയും അങ്കണവാടി അനുബന്ധ സൗകര്യങ്ങള്‍ക്ക് 11 ലക്ഷം, ദാരിദ്ര്യ ലഘൂകരണത്തിന് 5,18,55,320 രൂപയും ഭവനനിര്‍മാണത്തിന് 61,11,000 രൂപയും തെരുവുവിളക്കുകള്‍ക്ക് 20 ലക്ഷം രൂപയും, പുതിയ റോഡുകളുടെ നിര്‍മാണത്തിന് 1,81,50,000 രൂപയും നീക്കിവച്ചിട്ടുണ്ട്.

 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീതാകുമാരിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വൈസ്പ്രസിഡന്റ് സി. രാജ്പ്രകാശ് ബജറ്റ് അവതരിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബി. ദീപ, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജാ സുധാകരന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍. അശോക്കുമാര്‍, വാര്‍ഡ് അംഗങ്ങളായ വല്‍സലകുമാരി എന്നിവര്‍ പങ്കെടുത്തു.

 

date