കോന്നി ബ്ലോക്ക് ജൈവമേള ഇന്നും നാളെയും
കോന്നി ബ്ലോക്ക് പഞ്ചായത്തിന്റേയും കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പിന്റേയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന കോന്നി ബ്ലോക്ക് ജൈവമേള ഇന്നും (7) നാളെയും (8) കോന്നി ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടക്കും. അടൂര്‍ പ്രകാശ് ഉദ്ഘാടനം എംഎല്‍എ ഉദ്ഘാടനം ചെയ്യും. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, കൃഷി വകുപ്പ് ഉദേ്യാഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുക്കും.
കേന്ദ്ര സര്‍ക്കാരിന്റെ പരമ്പരാഗത വികാസ് യോജന പദ്ധതി പ്രകാരമാണ് ബ്ലോക്ക് ജൈവമേള സംഘടിപ്പിക്കുന്നത്. പരമ്പരാഗത കൃഷി രീതികള്‍ പുനരാവിഷ്‌കരിക്കുക എന്ന ഉദ്ദേശത്തോടെ ജൈവകൃഷിക്ക് പ്രാധാന്യം നല്‍കി ജൈവ ഉല്‍പ്പനങ്ങള്‍ വ്യാപകമായി ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് പരമ്പരാഗത കൃഷി വികാസ് യോജന. ജൈവ കൃഷി രീതിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന വിവിധ ഉല്‍പ്പനങ്ങളുടെ പ്രദര്‍ശനവും വിപണനവും മേളയിലുണ്ടായിരിക്കും. ഇന്ന് രാവിലെ 10.30 മുതല്‍ കേരള കാര്‍ഷിക സര്‍വകലാശാല റിട്ട. പ്രൊഫ.ഡോ.പി രഘുനാഥ് ജൈവകൃഷിയെക്കുറിച്ച് സെമിനാര്‍ നയിക്കും. (പിഎന്‍പി 837/19)
- Log in to post comments