Post Category
ഭക്ഷ്യഭദ്രത: ശില്പശാല നടത്തി
ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തെക്കുറിച്ചും പൊതുവിതരണ രംഗത്തെ നൂതന മാറ്റങ്ങളെക്കുറിച്ചും ജനപ്രതിനിധികള്‍ക്ക് അവബോധം സൃഷ്ടിക്കുന്നതിനായി പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബോധവത്ക്കരണ ശില്പശാല നടത്തി. ജില്ലയിലെ ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികള്‍ക്കായി കളക്ടറേറ്റില്‍ നടന്ന ശില്പശാല ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം വത്സമ മാത്യു അധ്യക്ഷത വഹിച്ച ചടങ്ങില്‍ അംഗങ്ങളായ ബിജിലി പി.ഈശോ, ജോണ്‍ വി.തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. (പിഎന്‍പി 876/19)
date
- Log in to post comments