പട്ടികജാതി പ്രൊമോട്ടർ; അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: ചെട്ടികുളങ്ങര, ആറാട്ടുപുഴ, നൂറനാട്, ചിങ്ങോലി പഞ്ചായത്തുകളിൽപട്ടികജാതി പ്രൊമോട്ടർമാരായി നിയമിക്കുന്നതിന് യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 18-40 മധേ്യ പ്രായമുള്ളവരും പ്‌ളസ് ടു/പ്രീഡിഗ്രി ജയിച്ചവരുമാകണം. അധിക വിദ്യാഭ്യാസമുള്ളവർക്ക് മുൻഗണന.
പട്ടികജാതി മേഖലകളിൽ പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകരിൽനിന്ന് 10 ശതമാനം നിയമനം നടത്തും. ഇവർക്ക് വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സി. മതി. പ്രായം 50. ഈ വിഭാഗക്കാർ മൂന്നു വർഷത്തിലധികം ഇത്തരം മേഖലയിൽ പ്രവർത്തിച്ചുവെന്ന റവന്യൂ അധികാരികളുടെ സാക്ഷ്യപത്രം, വിദ്യാഭ്യാസ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന രേഖ, റ്റി.സി.യുടെ പകർപ്പ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം.
അപേക്ഷ ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത, സ്ഥിരമായി താമസിക്കുന്ന പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അപേക്ഷ ഡിസംബർ 16ന് വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് സമർപ്പിക്കണം. റെസിഡൻസ് ട്യൂട്ടർമാരുടെ ചുമതല വഹിക്കുന്നവരുടെ യോഗ്യത ബിരുദമായിരിക്കും. ബി.എഡ്. ഉള്ളവർക്ക് മുൻഗണന. നിയമനം ഒരു വർഷത്തേക്കാണ്. അപേക്ഷകരെ അവർ സ്ഥിരതാമസമാക്കിയിട്ടുള്ള പഞ്ചായത്ത്/മുനിസിപ്പാലിറ്റി/ കോർപ്പറേഷനുകളിലെ ഒഴിവിലേക്ക് മാത്രമേ പരിഗണിക്കൂ. അപേക്ഷയുടെ മാതൃകയും വിശദവിവരവും ജില്ലാ പട്ടികജാതി വികസന ഓഫീസിലും ബ്‌ളോക്ക് മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന
- Log in to post comments