Skip to main content

സാമ്പത്തിക സ്ഥിതി വിവരകണക്ക് ജില്ലാ ഓഫീസ് ആസൂത്രണ സമിതി മന്ദിരത്തിൽ

 

ആലപ്പുഴ: സാമ്പത്തിക സ്ഥിതി വിവരകണക്ക് ജില്ലാ ഓഫീസിന്റെ പ്രവർത്തനം ജില്ലാ ആസൂത്രണ സമിതി മന്ദിരത്തിന്റെ മൂന്നാം നിലയിലേക്ക് മാറ്റി. പുതിയ കെട്ടിടത്തിലെ പ്രവർത്തനോദ്ഘാടനം ജില്ലാ കളക്ടർ ടി.വി. അനുപമ നിർവഹിച്ചു. ഡയറക്ടർ ജനറൽ ആർ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ എസ്. ലീലാദേവി, ജില്ലാ ഓഫീസർ എസ്. ഉഷ, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ എസ്. സത്യപ്രകാശ്, റിസർച്ച് ഓഫീസർ ഉല്ലാസ് എന്നിവർ സന്നിഹിതരായി. ജില്ലാ ഓഫീസ്, സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ്, ജില്ലാ ആസൂത്രണ സമിതി മന്ദിരം മൂന്നാംനില, സിവിൽ സ്‌റ്റേഷൻ, ആലപ്പുഴ എന്നതാണ് പുതിയ മേൽവിലാസം.

                                                                           (പി.എൻ.എ.3032/17) (പി.എൻ.എ.3033/17)

date