Skip to main content

കൈവശം 50,000 രൂപയില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ രേഖകള്‍ കരുതണം

 

   കൈവശം 50,000 രൂപയില്‍ അധികം കൊണ്ടുനടക്കുന്നപക്ഷം പണത്തിന്റെ ഉറവിടം, ആവശ്യം, അടക്കമുള്ള വിവരങ്ങള്‍ സാധൂകരിക്കാനാവശ്യമായ രേഖകള്‍കൂടി കരുതണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് അറിയിച്ചു.  പെരുമാറ്റച്ചട്ടലംഘനങ്ങളോ നിയമ വിരുദ്ധ നടപടികളോ ഉണ്ടാകുന്നത് തടയാന്‍ ഫ്‌ളയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വയിലന്‍സ് ടീം, ആദായനികുതി പരിശോധന സ്‌ക്വാഡ് എന്നിവരെ ജില്ലയിലുടനീളം വിന്യസിച്ചിട്ടുണ്ട്. അനധികൃത പണത്തിന്റെ ഒഴുക്ക് തടയാനായി ഈ സംഘങ്ങള്‍ വാഹനപരിശോധനയടക്കമുള്ളവ നടത്തുമ്പോള്‍ ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു.                    (ഇലക്ഷന്‍: 106/19)

date