പട്ടികവര്‍ഗ സംരംഭകര്‍ക്കുളള വായ്പ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു
കൊച്ചി: സംസ്ഥാന പട്ടികജാതി/വര്‍ഗ വികസന കോര്‍പറേഷന്‍ ദേശീയ പട്ടിക വര്‍ഗ ധനകാര്യ വികസന കോര്‍പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന 2,00,000 രൂപ പദ്ധതി തുകയുളള സ്വയം തൊഴില്‍ വായ്പ പദ്ധതിയായ 'പട്ടികവര്‍ഗ സംരംഭകര്‍ക്കുളള വായ്പ പദ്ധതി'ക്കു കീഴില്‍ വായ്പ അനുവദിക്കുന്നതിന് വിവിധ ജില്ലകളിലെ പട്ടികവര്‍ഗത്തില്‍പ്പെട്ട സംരംഭകത്വ ഗുണമുളള യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികവര്‍ഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരും 18 നും 50 നും മധ്യേ പ്രായമുളളവരുമായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് 98,000 രൂപയിലും നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് 1,20,000 രൂപയില്‍ കവിയാന്‍ പാടില്ല. പദ്ധതി പ്രകാരം അനുവദനീയമായ വായ്പ തുകയ്ക്കുളളില്‍ വിജയ സാധ്യതയുളള ഏതൊരു സ്വയംതൊഴില്‍ പദ്ധതിയിലും (കൃഷിഭൂമി /മോട്ടോര്‍ വാഹനം വാങ്ങല്‍ ഒഴുകെ) ഗുണഭോക്താവിന് ഏര്‍പ്പെടാം. വായ്പാ തുക ആറ് ശതമാനം പലിശ സഹിതം അഞ്ച് വര്‍ഷംകൊണ്ട് തിരിച്ചടക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി കോര്‍പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യം ഹാജരാക്കണം. അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും കോര്‍പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0484-2302663.
- Log in to post comments