Skip to main content

സ്ഥാനാര്‍ഥികളുടെ ചെലവ് പരിശോധനയുടെ സമയപട്ടികയായി

 

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍ തങ്ങളുടെ ചെലവ് വിവരങ്ങള്‍ ചെലവ് നിരീക്ഷകന് മുമ്പാകെ സമര്‍പ്പിക്കുന്നതിനുള്ള സമയപട്ടിക പ്രസിദ്ധീകരിച്ചു. ഓരോ സ്ഥാനാര്‍ഥിയും തങ്ങളുടെ ചെലവ് വിവരങ്ങള്‍ മൂന്നു തവണ ചെലവ് നിരീക്ഷകന് മുന്നില്‍ പരിശോധനയ്ക്കായി സമര്‍പ്പിക്കണം. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് പരിശോധന നടക്കുക.

സമയപട്ടിക വിവരങ്ങള്‍ ചുവടെ (സ്ഥാനാര്‍ഥി, തീയതി, സമയം എന്നീ ക്രമത്തില്‍): 

ആന്റോ ആന്റണി - ഏപ്രില്‍ 11, 16, 21 തീയതികള്‍. ഉച്ചയ്ക്ക് രണ്ടിന്.

വീണാ ജോര്‍ജ് - ഏപ്രില്‍ 11, 16, 21 തീയതികള്‍. രാവിലെ 10ന് 

ഷിബു പാറക്കടവന്‍ - ഏപ്രില്‍ 12, 17, 22 തീയതികള്‍. രാവിലെ 11ന് 

കെ. സുരേന്ദ്രന്‍ - ഏപ്രില്‍ 12, 17, 22 തീയതികള്‍. രാവിലെ 10 ന് 

ജോസ് ജോര്‍ജ് - ഏപ്രില്‍ 12, 17, 22 തീയതികള്‍. വൈകിട്ട് 3 ന്. 

ബിനു ബേബി - ഏപ്രില്‍ 12, 17, 22 തീയതികള്‍. വൈകിട്ട് 3 ന്. 

രതീഷ് ചൂരക്കോട് - ഏപ്രില്‍ 11, 16, 21 തീയതികള്‍. രാവിലെ 11 ന് 

വീണ വി. - ഏപ്രില്‍ 11, 16, 21 തീയതികള്‍. വൈകിട്ട് 3 ന്.

                  (ഇലക്ഷന്‍: 157/19)

date