Post Category
വയോശ്രേഷ്ഠ സമ്മാന്‍; നാമനിര്‍ദ്ദേശം സമര്‍പ്പിക്കാം
കേന്ദ്രസര്‍ക്കാരിന്റെ സാമൂഹ്യനീതി-ശാക്തീകരണ മന്ത്രാലയം 2019 വര്‍ഷത്തെ ‘വയോശ്രേഷ്ഠ സമ്മാന്‍’ ദേശീയ പുരസ്കാരത്തിന് നാമനിര്‍ദേശം ക്ഷണിച്ചു. വയോജനങ്ങളുടെ ക്ഷേമത്തിനും മികവിനുമായി പ്രവര്‍ത്തിക്കുകയും ഈ മേഖലയില്‍ ശ്രദ്ധേയ സംഭാവനകള്‍ നല്‍കുകയും ചെയ്ത മുതിര്‍ന്ന പൗരന്മാര്ക്കും സന്നദ്ധ സ്ഥാപനങ്ങള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കുമാണ് പുരസ്കാരം നല്‍കുന്നത്.
നാമനിര്‍ദേശങ്ങള്‍ കോട്ടയം മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ അനുബന്ധ രേഖകള്‍ സഹിതം സമര്‍പ്പിക്കണം. അവസാന തീയതി- മെയ് 21. കൂടുതല്‍ വിവരങ്ങള്‍ http://Social Justice.nic.in, www.swd.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും. ഫോണ്‍: 0481-2563980
date
- Log in to post comments