ഡെങ്കി ദിനാചരണം- ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു
ദേശീയ ഡെങ്കിദിനത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിച്ചു. മഞ്ചേരി കുത്തുകല്‍ പ്രദേശത്ത് അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലം ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ച് ഉറവിട മാലിന്യ സംസ്കരണവും ശുചീകരണവും നടത്തി.
കൊതുക് നശീകരണം സംബന്ധിച്ചും ഉറവിട മാലിന്യ സംസ്കരണത്തെ കുറിച്ചും തൊഴിലാളികള്‍ക്ക് അറിവ് നല്‍കുകയും ശുചീകരണ പ്രവര്‍ത്തനം നടത്തുകയും ചെയ്തു. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലായിരുന്നു പരിപാടി. തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് ഡെങ്കിപനി പടര്‍ത്തുന്ന കൊതുകുകളുടെ സാനിധ്യം കണ്ടെത്തിയിട്ടുണ്ട്. ചിലയിടങ്ങളില്‍ മാലിന്യ സംസ്കരണത്തിന് സംവിധാനമില്ലാത്തതും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളിലെ കെട്ടിട ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു.
തുടര്‍ന്ന് മഞ്ചേരി നഗരസഭാ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല സെമിനാര്‍ നഗരസഭാ വൈസ് ചെയര്മാന് വി.പി ഫിറോസ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ആരോഗ്യ സ്ഥിരസമിതി ചെയര്മാന് അഡ്വ. ബീന ജോസഫ് അധ്യക്ഷയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന മുഖ്യപ്രഭാഷണം നടത്തി. മഞ്ചേരി മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.നന്ദകുമാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ.പി പത്മകുമാര്‍, ഡോ. അശ്വരാജ്, എന്‍.ശ്രീകൃഷ്ണ കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു.
വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് ഓഫീസുകളിലും പരിസരങ്ങളിലും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. തുടര്‍ന്ന് ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട വകുപ്പുകളെ സംയോജിപ്പിച്ച് ഇന്റര്‍ സെക്ടറല്‍ മീറ്റിങ് സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കുമായി ഡെങ്കി പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ക്ലാസുകളും സംഘടിപ്പിച്ചു.
ജില്ലാതല സെമിനാറില്‍ നഗരസഭാ കൗണ്‍സിലര്‍മാരായ അഡ്വ.ഫിറോസ് ബാബു, കൃഷ്ണദാസ് രാജ, ജില്ലാ മലേറിയ ഓഫീസര്‍ യു.കെ കൃഷ്ണന്, നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ കുഞ്ഞിമുഹമ്മദ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ശിനലാല്, ഡോ.ജലീല്‍, ഡോ.സജിനി, ടെക്നിക്കല്‍ അസിസ്റ്റന്റ് എം.വേലായുധന്, മാസ് മീഡിയ ഓഫീസര്‍ ടി.എം ഗോപാലന് തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments