കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നു
സ്പോര്‍ട്സ് കൗണ്‍സിലിന്റെ എലൈറ്റ് സ്കീമിലേക്ക് കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നു. വിവിധ കായികയിനങ്ങളുടെ ട്രയല്‍സ് നടക്കുന്ന തീയതിയും സ്ഥലവും ചുവടെ.
അത്ലറ്റിക് (വനിതകള്‍, പുരുഷന്മാര്)- മെയ് 25ന് എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയം, വോളിബോള്‍ (വനിതകള്‍)- മെയ് 26ന് കോഴിക്കോട് വി.കെ.കെ മേനോന് ഇന്‍ഡോര്‍ സ്റ്റേഡിയം, വോളിബോള്‍ (പുരുഷന്മാര്)- മെയ് 27ന് തൃപ്രയാര്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, ഫുട്ബോള്‍ (പുരുഷന്മാര്)- മെയ് 27ന് എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയം, ബാസ്ക്കറ്റ്ബോള്‍ (വനിതകള്‍)- മെയ് 28ന് തൃശ്ശൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയം
അത്ലറ്റിക്സ് വിഭാഗത്തില്‍ ദേശീയ മത്സരത്തില്‍ മെഡല്‍ നേടീയവര്ക്കുമാത്രമാണ് അവസരം. മറ്റിനങ്ങളില്‍ ദേശീയ മത്സരത്തില്‍ മത്സരിച്ചിട്ടുളളവര്ക്കും പങ്കെടുക്കാം. താത്പര്യമുളളവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി ട്രയല്‍സില്‍ പങ്കെടുക്കണം.
- Log in to post comments