Skip to main content

ഏഴാംതരം തുല്യത പരീക്ഷ തുടങ്ങി

 

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തുന്ന ഏഴാംതരം തുല്യത  പരീക്ഷ ജില്ലയില്‍ 45 കേന്ദ്രങ്ങളിലായി ആരംഭിച്ചു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങളിലാണ് പരീക്ഷ നടന്നത്. നാളെ (ഡിസംബര്‍ 17) സാമൂഹ്യശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളില്‍ പരീക്ഷ നടക്കും.
പരീക്ഷയുടെ ജില്ലാതല ഉദ്ഘാടനം കോഡൂര്‍ ഗ്രാമപഞ്ചായത്ത് പരീക്ഷാകേന്ദ്രത്തില്‍ പഞ്ചായത്ത് അംഗം കൂടിയായ പഠിതാവ് മച്ചിങ്ങല്‍ മുഹമ്മദിന് ചോദ്യപേപ്പര്‍ നല്‍കി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി.ഷാജി അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍മാന്‍ എം.ടി. ബഷീര്‍, ജില്ലാ സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ പി.വി.ശാസ്തപ്രസാദ് പ്രേരക്മാരായ കെ.റസീന, പി.കെ.അജിതകുമാരി എന്നിവര്‍ പ്രസംഗിച്ചു.

 

date