Post Category
ജില്ലാ തല ഭവന നിർമ്മാണ വായ്പാ അദാലത്തിൽ നൽകിയത് 2 കോടി പത്ത് ലക്ഷം രൂപയുടെ ഇളവുകൾ
മൂവാറ്റുപുഴ: ജില്ലാതല ഭവന നിർമ്മാണ വായ്പാ കുടിശ്ശിക അദാലത്തിൽ 2 കോടി പത്ത് ലക്ഷം രൂപയുടെ ഇളവുകൾ നൽകി. 17 കുടിശ്ശികക്കാർക്കായാണ് ഈ ഇളവുകൾ നൽകിയത്. 2 കോടി 95 ലക്ഷം രൂപ അടച്ചു തീർക്കാനുള്ളതിൽ എഴുപത്തഞ്ചു ലക്ഷത്തി പന്തീരായിരം രൂപ അടച്ച് ഇടപാടുകൾ അവസാനിപ്പിക്കാനാണ് അദാലത്തിൽ ധാരണയായത്. മൂന്ന് മാസത്തിനുള്ളിൽ ഇവർ ഈ തുക അടച്ചു തീർക്കണം. ജില്ലയിൽ ആകെ 36 വായ്പാ കുടിശ്ശികക്കാരാണുള്ളത്. ഇതിൽ 26 പേരാണ് അദാലത്തിനെത്തിയത്. ഇവരിൽ 9 പേർ തീരുമാനം പിന്നീട് അറിയിക്കാമെന്ന് അദാലത്തിൽ അറിയിച്ചു. ബോർഡ് ചെയർമാൻ പി. പ്രസാദ്, സെക്രട്ടറി ബി. അബ്ദുൾ നാസർ ഐ.എ.എസ്, ചീഫ് എഞ്ചിനീയർ പി.എൻ. റാണി എന്നിവരാണ് അദാലത്തിന് നേതൃത്വം നൽകിയത്.
date
- Log in to post comments