Skip to main content

ആന്റിനര്‍ക്കോട്ടിക് അവാര്‍ഡ് 2019 എന്‍ട്രികള്‍ ക്ഷണിച്ചു

കൊച്ചി: ലോകമയക്കുമരുന്ന് വിരുദ്ധദിനത്തോടനുബന്ധിച്ച് ആന്റിനര്‍ക്കോട്ടിക് ആക്ഷന്‍ സെന്റര്‍ ഓഫ് ഇന്ത്യ വര്‍ഷം തോറും നല്‍കി വരുന്ന ആന്റിനര്‍ക്കോട്ടിക് അവാര്‍ഡ്, 2019 ലേക്കുളള എന്‍ട്രികള്‍ ക്ഷണിച്ചു. വിവിധ രംഗങ്ങളിലായി ആറ് അവാര്‍ഡുകളാണ് നല്‍കുന്നത്.
ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, പൊതുജനാരോഗ്യം, ജീവകാരുണ്യം, വിദ്യാഭ്യാസം, സാമൂഹിക വികസനം, സ്ത്രീശാക്തീകരണം, പൊതുസേവനം, സാംസ്‌കാരികം എന്നീ രംഗങ്ങളില്‍ കുറഞ്ഞത് അഞ്ച് വര്‍ഷ പ്രവര്‍ത്തന പരിചയമുളള വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും എന്‍ട്രികള്‍ അയക്കാം. വ്യക്തികള്‍ എന്‍ട്രിയോടൊപ്പം രണ്ടു കളര്‍ഫോട്ടോകളും അയക്കണം.
വിശദവിവരങ്ങള്‍ ഉള്‍പ്പെടുത്തി എന്‍ട്രികള്‍ 2019 ജൂണ്‍ 17 നകം പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, എ.എസ് ബില്‍ഡിംഗ്, കഞ്ചിയൂര്‍കോണം, കാട്ടാക്കട.പി.ഒ, തിരുവനന്തപുരം 695572 വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9446103990, 9495681949. ലോക ലഹരി വിരുദ്ധദിനമായ ജൂണ്‍ 26-ന് തിരുവനന്തപുരത്ത് വി.ജെ.റ്റി ഹാളില്‍ ദിനാചരണം പൊതുസമ്മേളന പരിപാടിയില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
 

date