Skip to main content

ജില്ലാ പദ്ധതി ശില്പശാല നടത്തി

    ജില്ലയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന വിവിധ പദ്ധതികളുടെ അവതരണ ശില്പശാല നടത്തി. നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ശില്പശാലയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി, ജില്ലാ കലക്ടര്‍ യു.വി. ജോസ് തുടങ്ങിയവര്‍ സന്നിഹിതരായി. കൃഷി, ജലസേചനം, മണ്ണ് സംരക്ഷണം, മൃഗസംരക്ഷണം, ക്ഷീര വികസനം, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാനം, വനവികസനം, വ്യവസായം, വാണിജ്യം, പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസനം, ആരോഗ്യം, കുടിവെളളം, പാര്‍പ്പിടം, വിദ്യാഭ്യാസം, കായികം, യുവജനകാര്യം, ഊര്‍ജ്ജം, ഗതാഗതം തുടങ്ങിയ മേഖലകളില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ സംബന്ധിച്ച് ജില്ലാതല ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റീന മുണ്ടേങ്ങാട്ട്, ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, സ്റ്റേറ്റ് വീവേഴ്‌സ് ഗ്രൂപ്പ് പ്രതിനിധികളായ ടി. ഗംഗാധരന്‍, പി.സി രവീന്ദ്രനാഥ്, ജില്ലാ ആസൂത്രണ സമിതി അംഗം പ്രൊഫ. പി.ടി അബ്ദുള്‍ ലത്തീഫ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം.എ ഷീല, കെ.സി ഫിലിപ്പ്, പി. ജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 

date