Skip to main content

കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ്, പ്രോജക്റ്റ് ഓഫീസര്‍ ഒഴിവ്

  ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ കീഴില്‍ സമ്പൂര്‍ണ്ണ മാനസികാരോഗ്യ പരിപാടിയിലേക്ക് ക്ലിനിക്കല്‍, കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ്, പ്രോജക്റ്റ് ഓഫീസര്‍ എന്നി തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍   നിയമനം നടത്തും. ഈ മാസം 17 ന് രാവിലെ പത്തിന് ചെമ്മട്ടംവയലിലുളള ജില്ലാ മെഡിക്കല്‍ ഓഫീസില്‍  (ആരോഗ്യം) കൂടിക്കാഴ്ച നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍:- 0467 2209466    
    

date