Post Category
ബാലവേല വിരുദ്ധ ദിനാചരണം
സംസ്ഥാന തൊഴില്‍ വകുപ്പ്, ചൈല്‍ഡ് ലൈന്‍, മാറ്റൊലി റേഡിയോ, ബച്പന്‍ ബചാവോ ആന്തോളന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇന്ന് (ജൂണ്‍ 12) ഉച്ചക്ക് 2ന് മാനന്തവാടി ദ്വാരക ഗുരുകുലം കോളേജില്‍ ബാലവേല വിരുദ്ധ ദിനാചരണം സംഘടിപ്പിക്കുന്നു. പരിപാടിയില്‍ 'മാറുന്ന തൊഴില്‍ സാഹചര്യവും വയനാടന്‍ ഗോത്രമേഖലയിലെ കൗമാരക്കാരായ തൊഴിലാളികളും വിദ്യാഭ്യാസ പുനരധിവാസ സാധ്യതകള്‍' എന്ന വിഷയത്തില്‍ മേഖലയിലെ വിദഗ്ദരും പൊതുജനങ്ങളും പങ്കെടുക്കുന്ന ചര്‍ച്ച ഉണ്ടായിരിക്കും.
date
- Log in to post comments