Skip to main content

യോഗ പരിശീലകന്‍: അപേക്ഷ ക്ഷണിച്ചു

ജൂണ്‍ 21ന് നടക്കുന്ന അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി സ്‌കൂള്‍, മറ്റ് വിവിധ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സ്വയം സന്നദ്ധരായി പരിശീലനം നല്‍കാന്‍ തയ്യാറുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ തപാലിലൊ നേരിട്ടോ ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ ഓഫീസില്‍ നല്‍കണം.  അവസാന തീയതി ജൂണ്‍ 14. യോഗ്യതാ വിവരങ്ങള്‍ക്കും മറ്റും 9048373701 നമ്പറില്‍ ബന്ധപ്പെടാം.

date