Post Category
നവീകരിച്ച ക്ലാസ്‌റൂം ഉദ്ഘാടനം ചെയ്തു
സുല്‍ത്താന്‍ ബത്തേരി നഗരപരിധിയിലെ കുപ്പാടി ഗവ. സ്‌കൂളില്‍ നവീകരിച്ച പ്രീ പ്രൈമറി സ്‌കൂള്‍ ക്ലാസ് മുറി നഗരസഭാ ചെയര്‍മാന്‍ ടി.എല്‍ സാബു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.വി മത്തായി അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ടി.കെ രമേശ്, കെ റഷീദ്, ഹെഡ്മാസ്റ്റര്‍ ജയരാജ്, മദര്‍ പി.ടി.എ പ്രസിഡന്റ് കവിത, സീനിയര്‍ അസിസ്റ്റന്റ് സുനിത എന്നിവര്‍ സംസാരിച്ചു. ക്ലാസ് മുറികള്‍ ഛായാചിത്രങ്ങള്‍, ചുമര്‍ ചിത്രങ്ങള്‍ എന്നിവകൊണ്ട് അലങ്കരിച്ചിട്ടുണ്ട്. കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള കളിക്കോപ്പുകളും ഫര്‍ണിച്ചറുകളും ഒരുക്കിയാണ് ക്ലാസ് റൂം നവീകരിച്ചിട്ടുള്ളത്.
date
- Log in to post comments